സത്താണ് ജഗത്തിന്റെ മൂലം

Friday 8 June 2018 2:00 am IST
ഉദ്ദാലകന്‍ മകനായ ശ്വേതകേതുവിനോട് ഒരു പേരാല്‍ പഴം (കായ്) കൊïുവരാന്‍ ആവശ്യപ്പെട്ടു. കൊïു വന്നപ്പോള്‍ അത് പൊളിക്കാന്‍ പറഞ്ഞു. പൊളിച്ചു എന്ന് ശ്വേതകേതു പറഞ്ഞപ്പോള്‍ അതില്‍ നീ എന്ത് കാണുന്നു എന്ന് അദ്ദേഹം ചോദിച്ചു. അണുക്കളെ പോലെ ചെറിയ വിത്തുകള്‍ കാണുന്നുവെന്ന് മറുപടി കിട്ടി. ആ വിത്തുകളില്‍ ഒന്നിനെ പൊളിക്കാന്‍ പറഞ്ഞു. പൊളിച്ചപ്പോള്‍ അതിനുള്ളില്‍ എന്ത് കാണുന്നുവെന്ന് ചോദിച്ചു. ഇതില്‍ ഒന്നും കാണുന്നില്ല എന്ന് ഉത്തരം പറഞ്ഞു.

ഛാന്ദോഗ്യോപനിഷത്ത് 48

അത്യന്തം സൂക്ഷ്മവും പേരോ രൂപമോ ഇല്ലാത്തതുമാണ് സത്ത്. അതെങ്ങനെ വളരെ സ്ഥൂലവും നാമ രൂപങ്ങളോടു കൂടിയ ഈ ജഗത്തായിത്തീരും എന്ന സംശയത്തെ നിവര്‍ത്തിക്കുകയാണ് ഇനി.

ന്യഗ്രോധ ഫലമത ആഹരേതി, ഇദം ഭഗവ ഇതി, ഭിന്ദ്ധീതി, ഭിന്നം ഭഗവ ഇതി, കി മൂ പശ്യ സീതി, അണ്വ്യ ഇവേമാ  ധാനാ ഭഗവ ഇതി, ആസാമംഗൈകാം ഭിന്ദ്ധീതി, ഭിന്നാ ഭഗവ ഇതി, ക്രിമത്ര പശ്യസീതി, ന കിഞ്ചന ഭഗവ ഇതി.

ഉദ്ദാലകന്‍ മകനായ ശ്വേതകേതുവിനോട് ഒരു പേരാല്‍ പഴം (കായ്) കൊïുവരാന്‍ ആവശ്യപ്പെട്ടു. കൊïു വന്നപ്പോള്‍  അത് പൊളിക്കാന്‍ പറഞ്ഞു. പൊളിച്ചു എന്ന് ശ്വേതകേതു പറഞ്ഞപ്പോള്‍ അതില്‍ നീ എന്ത് കാണുന്നു എന്ന് അദ്ദേഹം ചോദിച്ചു. അണുക്കളെ പോലെ ചെറിയ വിത്തുകള്‍ കാണുന്നുവെന്ന് മറുപടി കിട്ടി. ആ വിത്തുകളില്‍ ഒന്നിനെ പൊളിക്കാന്‍ പറഞ്ഞു. പൊളിച്ചപ്പോള്‍ അതിനുള്ളില്‍ എന്ത് കാണുന്നുവെന്ന് ചോദിച്ചു. ഇതില്‍ ഒന്നും കാണുന്നില്ല എന്ന് ഉത്തരം പറഞ്ഞു.

തം ഹോവാച, യം വൈ സോമ്യേതമണിമാനം ന നിഭാലയസ ഏതസ്യ വൈ സോമ്യേ ഷോളണിമ്‌ന ഏവം മഹാന്‍ ന്യഗ്രോധസ്തിഷ്ഠതി ശ്രദ്ധസ്വ സോമ്യേതി

അച്ഛന്‍ ശ്വേതകേതുവിനോട് പറഞ്ഞു ഈ ആല്‍വിത്തിന്റെ ഉള്ളില്‍ നീ ഒന്നും കാണുന്നില്ലെങ്കിലും അതില്‍ വൃക്ഷത്തിന്റെ ബീജമായി അണുവായ ഒരു അംശമുï്. ആ അണിമാവില്‍ നിന്നാണ് ഈ കാണുന്ന വലിയ വടവൃക്ഷം ഉïായി വളര്‍ന്നു നില്‍ക്കുന്നത് മകനേ. ഇത് നന്നായി ശ്രദ്ധിക്കൂ...

വളരെ സൂക്ഷ്മമായ കാരണത്തില്‍ നിന്ന് സ്ഥൂലമായ കാര്യം ഉïാകുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുകയാണ് ഇവിടെ. എത്രയും ചെറിയ വിത്തില്‍ നിന്നും ഒരു വലിയ പേരാല്‍ വൃക്ഷം ഉïാകുന്നതു പോലെയാണിത്.

വളരെ സൂക്ഷ്മമായ സത്തില്‍ നിന്ന് അനേക രൂപങ്ങളോടും നാമങ്ങളോടും കൂടിയ ഈ വലിയ പ്രപഞ്ചം ഉïായതെന്ന് ഇങ്ങനെ അറിയണം. വളരെ ശ്രദ്ധയോടെ അറിഞ്ഞാലേ ഇക്കാര്യം മനസ്സിലാവൂ. ശ്രദ്ധ, ഏകാഗ്രത, അറിയാനുള്ള തീവ്രമായ ആഗ്രഹം എന്നിവ ഉള്ളവര്‍ക്ക് ഇത് വേï പോലെ ഗ്രഹിക്കാനാകും. എല്ലാ കാര്യങ്ങളും പ്രകടമാകുന്നത് കാരണത്തില്‍ നിന്നായതിനാല്‍ കാര്യങ്ങളുടെ എല്ലാ തരത്തിലുള്ള സവിശേഷതകളും അത് ഉïായ കാരണത്തില്‍ കാണണം.  വളരെ സൂക്ഷ്മമായി അണുവിനേക്കാള്‍ അണുവായിരിക്കുന്നതിനാല്‍ കാരണത്തിലിരിക്കുന്ന വൈജാത്യങ്ങളേയോ സവിശേഷതകളേയോ നേരില്‍ കï് അറിയാന്‍ കഴിയുന്നില്ല. ഒരു വലിയ വടവൃക്ഷം കൊച്ചു വിത്തില്‍ നിന്ന് ഉïാകുമെന്ന് പ്രതീക്ഷിക്കാന്‍ പോലുമാകില്ല. പ്രത്യേകിച്ച് ആല്‍ വിത്ത് ആദ്യം കാണുന്നവര്‍ക്ക്. എന്നാല്‍ ആലിനെയും അതിന്റെ വിത്തിനേയും ഉദാഹരണമാക്കിക്കൊï് പ്രപഞ്ചോത്പത്തി വളരെ എളുപ്പത്തില്‍ വിവരച്ചിരിക്കുന്നു.

അതിനേക്കാള്‍ എത്രയോ സൂക്ഷ്മമായാണ് ഇവിടെ സത്തിനെ പറഞ്ഞിരിക്കുന്നത്. സ്ഥൂലവും നാനാത്വം നിറഞ്ഞതുമായ പ്രപഞ്ചത്തിന്റെ മൂലം ഏകവും സൂക്ഷ്മവുമായ സത്താണെന്ന് ഉറപ്പിക്കണം.

സ യ ഏഷോളണി മൈത ദാത്മ്യമിദം സര്‍വ്വം തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വി തി തഥാ സോമ്യേതി ഹോവാച.

ആ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെ ആത്മാവ്. അത് മാത്രം സത്യം . എല്ലാത്തിന്റേയും ആത്മാവായതും അതു തന്നെ.  ശ്വേതകേതോ... 'അത് നീയാകുന്നു'. ഇത് കേട്ട് തനിക്ക് വീïും ഉപദേശിച്ച് തരണമെന്ന് ശ്വേതകേതു ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്ന് ഉദ്ദാലകന്‍ പറഞ്ഞു. സത്താണ് ജഗത്തിന്റെ മൂലം എങ്കില്‍ അതിനെ പ്രത്യക്ഷമായി അറിയാന്‍ കഴിയാത്തത് എന്ത് കൊïാണ് എന്നുള്ള സംശയമാണ് ശ്വേതകേതുവിന്. അതിനെ അടുത്ത ദൃഷ്ടാന്തത്തിലൂടെ പരിഹരിക്കും.

9495746977

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.