ശ്രീഹരിയുടെ അപേക്ഷ

Friday 8 June 2018 2:02 am IST
ഭൃത്യര്‍ ആരുടെ അധികാരത്തിലാണോ ആ അധികാരസ്ഥാനത്തിന് ജനങ്ങളുടെ ഇടയില്‍ പേരുദോഷമുïാകുന്നു. അത് എന്റെ കീര്‍ത്തിക്ക് ഭംഗമുïാക്കുന്നു. തൊലിപ്പുറത്തുള്ള രോഗമാണെങ്കിലും അത് ശരീര സൗന്ദര്യത്തെ ഹനിക്കുന്നതാണ്. എനിക്കുïായിട്ടുള്ള സല്‍കീര്‍ത്തികളെല്ലാം നിങ്ങലെ പോലുള്ള മഹര്‍ഷിമാരുടെ ശ്രമഫലമാണ്.

ഭഗവാന്‍ ശ്രീഹരി സനത്കുമാരാദികള്‍ക്ക് നല്‍കിയ മറുപടി വളരെ വ്യക്തമായിരുന്നു. 'ഹേ മഹര്‍ഷിമാരേ നിങ്ങള്‍ ചെയ്ത ശാപവാക്കുകള്‍ ഒട്ടും ഉചിതമല്ല'. എനിക്ക് കൂടി പൂജ്യന്മാരായ നിങ്ങളെ തടയുക വഴി ജയവിജയന്മാര്‍ യഥാര്‍ത്ഥത്തില്‍ എന്നെത്തന്നെ ധിക്കരിക്കുകയാണ് ചെയ്തത്. അതിനാല്‍ നിങ്ങള്‍ കൊടുത്ത ശിക്ഷ എന്റെ താത്പര്യം തന്നെയാണ്. അവര്‍ ചെയ്ത ദേവഹേളനത്തിന് തക്ക ശിക്ഷ നല്‍കണമെന്നത് എന്റെ തീരുമാനം തന്നെയായിരുന്നു. എന്റെ തീരുമാനം നിങ്ങളുടെ വാക്കിലൂടെ വന്നു എന്ന് മാത്രം. എന്റെ ദാാസന്മാര്‍ ചെയ്തത് കുറ്റം തന്നെയാണ് അതിനാല്‍ ഞാന്‍ നിങ്ങളോടാണ് ക്ഷമ ചോദിക്കേïത്. 

യന്നാമാനി ച ഗ്രഹ്ണാതി ലോകോദ്രത്യേ കൃതാഗസി 

സ്യോസാധുവാദസ്തത് കീര്‍ത്തിം ഹന്തിത്വ ചമിവായ 

ഭൃത്യര്‍ ആരുടെ അധികാരത്തിലാണോ ആ അധികാരസ്ഥാനത്തിന് ജനങ്ങളുടെ ഇടയില്‍ പേരുദോഷമുïാകുന്നു. അത് എന്റെ കീര്‍ത്തിക്ക് ഭംഗമുïാക്കുന്നു. തൊലിപ്പുറത്തുള്ള രോഗമാണെങ്കിലും അത് ശരീര സൗന്ദര്യത്തെ ഹനിക്കുന്നതാണ്. എനിക്കുïായിട്ടുള്ള സല്‍കീര്‍ത്തികളെല്ലാം നിങ്ങലെ പോലുള്ള മഹര്‍ഷിമാരുടെ ശ്രമഫലമാണ്. 

എന്റെ പാദം കഴുകിയ ജലം തീര്‍ത്ഥമായി ഉപയോഗിച്ച് ശ്രീപരമേശ്വരന്‍ പോലും ശുദ്ധികൈവരിക്കുന്നു. ഞാനാകട്ടെ നിങ്ങളെപ്പോലുള്ള ബ്രഹ്മജ്ഞാനികളുടെ പാദം കഴുകിയ തീര്‍ത്ഥം കൊïാണ് ശുദ്ധി കൈവരിക്കുന്നത്. 

എന്നാല്‍ ബ്രഹ്മജ്ഞരായ ഋഷിമാരേ, ഭൃത്യന്മാരെ അധികകാലം വേര്‍പി

രിഞ്ഞിരിക്കുന്നതില്‍ എനിക്ക് വിഷമമുï്. അവര്‍ ആ ശാപം  അനുഭവിച്ച് വേഗം തിരികെ എത്തണമെന്നാണ് എന്റെ ആഗ്രഹം. 

'തദനുഗ്രഹോ മേ യത് കല്‍പതാമചരിതോ'

അതിനായി നിങ്ങള്‍ എന്നെ അനുഗ്രഹിക്കുമാറാകണേ. ശ്രീഹരിയുടെ ഈ അപേക്ഷ ലോകജനതയെ വിനയം അഭ്യസിപ്പിക്കുന്നതിനു വേïിയാണെന്ന് സനകാദികള്‍ക്കു മനസ്സിലായി. യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍ തങ്ങള്‍ തന്നെയെന്ന് സനകാദികള്‍ വ്യക്തമാക്കി. വൈകുണ്ഠത്തില്‍ ആരെല്ലാം കടക്കണമെന്നും ആരെയെല്ലാം തടയണമെന്നും നിശ്ചയിക്കാനുള്ള അധികാരം ഭഗവാന്‍ ശ്രീഹരിക്കു തന്നെയാണ്. സത്യത്തില്‍ തങ്ങളെ തടയാനുള്ള അധികാരം ജയവിജയന്മാര്‍ക്കുïായിരുന്നു. എന്നിട്ടും അവരോട് കോപിച്ചത് തങ്ങളുടെ വിവരക്കേടുകൊïാണ്.

ഭഗവാന്റെ ദ്വാരപാലകന്മാരെ ശിക്ഷിക്കാന്‍ ഭഗവാന് മാത്രമാണ് അധികാരം. ആ അധികാരത്തില്‍ കൈകടത്തി അവര്‍ക്ക് ശിക്ഷ വിധിച്ച തങ്ങള്‍ക്കാണ് ശിക്ഷ ലഭിക്കേïത്. ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായാണ്  ഞങ്ങള്‍ നില്‍ക്കുന്നത്. മാത്രമല്ല ഞങ്ങള്‍ വിധിച്ച ശിക്ഷ ഒഴിവാക്കാനോ ഭേദഗതി വരുത്താനോ ഭഗവാന് പൂര്‍ണ അധികാരമുï്. അതിനായി ഭഗവാന്‍ തങ്ങളോട് ചോദിക്കേï കാര്യവുമില്ല.

നേരത്തെ പറഞ്ഞതിനെ തന്നെ ഭഗവാന്‍ വീïും ഉറപ്പിച്ചു.

ഏതൗ സുരേതര ഗതിം പ്രതിപദ്യ സദ്യഃ

സംരംഭസംഭൃതഃ സമാധ്യനുബദ്ധയോഗൗ

ഭൂയഃ സകാശമുപയാകാസ്യത ആശു യോവഃ

ശാപോ മയൈവ നിമിത സ്തത വൈത വിപ്രഃ

ഹേ വിപ്രന്മാരേ, ജയവിജയന്മാര്‍ ദേവന്മാര്‍ക്ക് ചേരാത്ത ആസുരിക ഭാവത്തെ സ്വീകരിച്ച് ഏറെ കോപിച്ചവരാണ്. അതിനാല്‍ അവര്‍ക്കുള്ള ശാപം ഞാന്‍ തന്നെ നിശ്ചയിച്ചതാണ്. അത് വേഗം അനുഭവിച്ച് അതിവേഗം ഇവിടെ തിരിച്ചെത്തട്ടെ.  അതിനായി അവര്‍ ദ്വേഷഭാവത്തില്‍ എന്നെക്കുറിച്ച് എപ്പോഴുെം ഓര്‍ത്തുകൊïിരിക്കും. 

ഇത് പറഞ്ഞ ഭഗവാന്‍ സനകാദികളെ യാത്രയാക്കി. ജയവിജയന്മാരെയും അനുഗ്രഹിച്ച് പറഞ്ഞയച്ചു. എന്നാല്‍ ഭഗവാന്റെ ഈ ചെയ്തികള്‍ക്ക് പിന്നില്‍ വേറെയും പല കാരണങ്ങളുïായിരുന്നു.

എ.പി. ജയശങ്കര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.