സാ സ്വഭാവജാ

Friday 8 June 2018 2:02 am IST

അനേക ജന്മങ്ങളില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ നിന്നുïായ രുചിവിശേഷത്തിന് -ആസ്വാദനഭേദങ്ങള്‍ക്ക്- സ്വഭാവം എന്ന് പേര്. ആ സ്വഭാവത്തില്‍ നിന്ന് ശ്രദ്ധ ജനിക്കുന്നു. പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മങ്ങളുടെ സംസ്‌കാരത്തില്‍ നിന്നുïാവുന്ന സ്വഭാവം മാറ്റിയെടുക്കണമെങ്കില്‍ വേദാദി ശാസ്ത്രജ്ഞാനത്തിനു മാത്രമേ കഴിയൂ. ശാസ്ത്രജ്ഞാനം ഇല്ലാത്തതുകൊï് മനുഷ്യരുടെ ശ്രദ്ധ-

സാത്ത്വികീ, രാജസീ, താമസീ-

എന്ന് മൂന്ന് വിധത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കണം.

അന്തഃകരണത്തിന് അനുരൂപമായി

ശ്രദ്ധ ഉïാവുന്നു  (17-3)

ഏതു മനുഷ്യന്റെയും അന്തഃകരണത്തിലാണ് സത്ത്വഗുണയുക്തമായ വാസനയും രജോഗുണയുക്തമായ വാസനയും തമോഗുണയുക്തമായ വാസനയും നിറഞ്ഞു നി

ല്‍ക്കുന്നത്. അന്തഃകരണ സ്വഭാവങ്ങള്‍ അനുസരിച്ച് ശ്രദ്ധയും വ്യത്യസ്തങ്ങളായിത്തീരുന്നു. ചിലരുടെ മനസ്സില്‍ സത്ത്വഗുണം കൂടിയ തോതിലും, രജസ്തമോഗുണങ്ങള്‍ കുറഞ്ഞ തോതിലും സ്ഥിതി ചെയ്യുന്നു. 

മറ്റ് ചിലരുടെ അന്തഃകരണത്തില്‍ രജോഗുണം കൂടിയ അളവിലും സത്ത്വതമോഗുണങ്ങള്‍ കുറഞ്ഞ അളവിലും നിലനില്‍ക്കുന്നു. വേറെ ആളുകളുടെ ചിത്തത്തില്‍  തമോഗുണം വര്‍ധിച്ചും രജസ്തമനസ്സുകള്‍ കുറഞ്ഞും സ്ഥിതിചെയ്യുന്നു. ഇൗ രീതിയില്‍ ശ്രദ്ധയുടെ ത്രിവിധ ഭാവവും വീïും മുമ്മൂന്നായി വര്‍ധിക്കും എന്ന് മനസ്സിലാക്കണം.

അയം പുരുഷഃ ശ്രദ്ധാമയഃ  (17-3)

ഇങ്ങനെ വേദാദിശാസ്ത്രജ്ഞാനം ഇല്ലാത്തവനും

 ഭൗതികവും ദിവ്യവുമായ സുഖത്തിനുവേïി പ്രവര്‍ത്തിക്കുന്നവനുമായ മനുഷ്യന്‍- ശ്രദ്ധാമയഃ- ശ്രദ്ധ നിറഞ്ഞുനില്‍ക്കുന്നവന്‍- ആണെന്ന് മനസ്സിലാക്കണം. (പ്രാ

ചുര്യേമയട്) ശ്രദ്ധയുടെ സാത്ത്വികഗുണഭേദം അനുസരിച്ച് സാത്ത്വികീ ശ്രദ്ധയുള്ളവന്‍, രാജസീശ്രദ്ധയുള്ളവന്‍, താമസീശ്രദ്ധയുള്ളവന്‍ എന്ന് പറയാം.

കാനപ്രം കേശവന്‍ നമ്പൂതിരി

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.