കൊട്ടം

Friday 8 June 2018 1:00 am IST

1. കൊട്ടം , കടുക്കാത്തോട്, വയമ്പ്,ചവര്‍ക്കാരം, ചുക്ക് തിപ്പലി, പെരുംജീരകം ഇവ സമം പൊടിച്ച് കൃഷ്ണതുളസി നീരും തേനും ചേര്‍ത്ത് ചാലിച്ച് അതില്‍ രï് ഗ്രാം വീതം ദിവസം മൂന്ന് തവണ സേവിച്ചാല്‍ കുട്ടികളില്‍ ഉïാകുന്ന തൊïമുള്ള്, ടോണ്‍സലേറ്റിസ് എന്നിവ ഏകദേശം രïുദിവസം കൊï് പൂര്‍ണ്ണമായി മാറും. പിന്നീട് ഒരിക്കലും ഉïാകുകയും ഇല്ല്. 

2. കൊട്ടം, കാട്ടുപടവലം,വേപ്പിന്‍തൊലി, കുറുന്തോട്ടിയുടെ വേര്, ചുക്ക്, കൊത്തംപാലരി നെല്ലിക്കാത്തോട് മുത്തങ്ങ ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറു മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ മീസില്‍സ് അടക്കമുള്ള എല്ലാ ചൂടു പനികളും നാലു ദിവസം കൊï് പൂര്‍ണ്ണമായി ശമിക്കും.

3. കൊട്ടം മണ്‍ചട്ടിയില്‍ വറുത്ത് പൊടിച്ച് വെളിച്ചെണ്ണ കൂട്ടി തേച്ചാല്‍ വട്ടത്തിലുള്ള ചൊറി, പഴുപ്പ്, മുറിവിലുള്ള പുകച്ചില്‍ എന്നിവ പൂര്‍ണ്ണമായി ഭേദമാകും.  

4. കൊട്ടം, കടുക്കാത്തോട്, തഴുതാമ വേര്, ഇല്ലത്തങ്കരി(അടുപ്പിന് മുകളില്‍ കാണപ്പെടുന്ന കരി)എന്നിവ കള്ളിപ്പാല വാട്ടി പിഴിഞ്ഞ നീരില്‍ അരച്ച് തേച്ചാല്‍ ഗ്രന്ധി അഥവാ മുഴ പൊട്ടി ഒലിക്കുന്നത് ശമിക്കും.

5. കൊട്ടം പൊടിച്ചതിന്റെ പുക വലിച്ചാല്‍ ഇക്കിള്‍ മാറും.

6. കൊട്ടം, രാമത്തുളസിയില, കടുക്കാത്തോട്, ജടാമാഞ്ചി എന്നിവ ആടിന്‍ മൂത്രത്തില്‍ അരച്ച്  ദേഹത്ത് തേച്ചാല്‍ ബോധം ഇല്ലാതെ കിടക്കുന്ന അപസ്മാര രോഗി പെട്ടെന്ന് എഴുന്നേല്‍ക്കും. ഇവ തൊണ്ണൂറ് ദിവസം തുടര്‍ച്ചയായി ദേഹത്ത് പുരട്ടിയാല്‍ അപസ്മാരം പൂര്‍ണ്ണമായി ഇല്ലാതാക്കാം.

7. കൊട്ടം കച്ചൂലം രക്തചന്ദനം ജീരകം എന്നിവ സമം പനിനീരില്‍ അരച്ച് നീളമുള്ള ഗുളികയാക്കി നിഴലില്‍ ഉണക്കി  തേനില്‍ ചാലിച്ച് ചെറിയ അളവില്‍ കണ്ണില്‍ തേച്ചാല്‍ തിമിരം ഭേദമാക്കാം. 

8. കൊട്ടം പൊടിച്ചിട്ട വെള്ളത്തില്‍ തലകഴുകിയാല്‍ മുടി കൊഴിച്ചില്‍ മാറുകയും തലമുടിക്ക് നല്ല കറുത്ത നിറം ലഭിക്കുകയും ചെയ്യും. 

9. കൊട്ടം പൊടിച്ചത് തേനില്‍ ചാലിച്ച് സേവിച്ചാല്‍ ആസ്മാ രോഗങ്ങള്‍ ഇല്ലാതാക്കാം.  കേരളത്തിലടക്കം ആയുര്‍വ്വേദ ഔഷധ കൂട്ടുകളില്‍ വ്യാപകമമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് കൊട്ടം

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.