സ്വന്തം ആത്മാവ് തന്നെ ഗുരുവും

Friday 8 June 2018 1:01 am IST

ഗുരു താന്‍ തന്നെയാണ്. മനോവികാസത്തിനനുസരണമായി സ്വന്തം ആത്മാവുതന്നെ തനിക്ക് ഗുരുവായി മൂര്‍ത്തീകരിച്ച് അന്യനായി നില്‍ക്കുന്നു. ഒരു പൂര്‍വ്വ അവധൂത സാധു, തനിക്ക് രïു ഗുരുക്കന്മാരുïായിരുന്നു എന്നു പറഞ്ഞിട്ടുï്. ഒരാള്‍ ആരില്‍ നിന്നും എന്തെങ്കിലും പഠിക്കുന്നുവോ ആ ആള്‍ തന്നെയാണ് ഗുരു. ചിലപ്പോള്‍ അചേതന വസ്തുകൂടി ഗുരു ആയിരിക്കാം. ആ അവധൂതന് പഞ്ചഭൂതങ്ങള്‍പോലും ഗുരുക്കന്മാരായിരുന്നുവത്രെ. താനും ഈശ്വരനും ഗുരുവും ഒരാള്‍തന്നെ.

ഒരാത്മജ്ഞാന നിരതന്‍ ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നും അവന്‍ തന്നെ ഗുരുവായി പ്രത്യക്ഷപ്പെടുമെന്നും കരുതുന്നു. സ്ഥൂലദേഹത്തിലിരിക്കുന്ന ജിജ്ഞാസുവിന് സ്ഥൂലദേഹത്തോടുകൂടി തന്നെ ഒരു ഗുരു ആവിര്‍ഭവിക്കുകയും അവന്‍ തന്റെ സര്‍വ്വസ്വമാണെന്ന് ശിഷ്യന്‍ പരിഗണിക്കുകയും ചെയ്യുന്നു. ആത്മാവണ് സര്‍വ്വവും എന്ന് ഈ ഗുരു പിന്നീട് ശിഷ്യനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നു. അങ്ങനെ സ്വന്തം ആത്മാവ് തന്നെ ഗുരുവായി വരുന്നുവെന്നവന്‍ മനസ്സിലാക്കിക്കൊള്ളുകയും ചെയ്യുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.