മാതൃരാജ്യവുമായി താദാത്മ്യം പ്രാപിക്കലാണ് ദേശീയത: പ്രണബ് മുഖര്‍ജി

Thursday 7 June 2018 9:19 pm IST
നമ്മുടെ ദേശീയത സംഗമങ്ങളുടെയും ലയനങ്ങളുടെയും നീണ്ട പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ്. നമ്മുടെ വൈവിധ്യവും ബഹുസ്വരതയും മറ്റുള്ളവരുടേതില്‍നിന്ന് വേറിട്ടതാണ്. നമ്മുടെ ദേശീയതയെ മതത്തിന്റെയോ ഏതെങ്കിലും സിദ്ധാന്തങ്ങളുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ ഫലം ശരിയായ ദേശീയതയില്‍ വെള്ളം ചേര്‍ക്കലാവും, മുഖര്‍ജി പറഞ്ഞു.

നാഗ്പൂര്‍: മാതൃരാജ്യവുമായി താദാത്മ്യം പ്രാപിക്കലാണ് ദേശീയതയെന്ന് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി. താദാത്മ്യം പ്രാപിക്കല്‍ രാജ്യത്തോടുള്ള ആരാധനയാണ്. ആര്‍എസ്എസ് തൃതീയവര്‍ഷ ശിക്ഷാ വര്‍ഗിന്റെ സമാപന യോഗത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു. 

നമ്മുടെ ദേശീയത സംഗമങ്ങളുടെയും ലയനങ്ങളുടെയും നീണ്ട പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ്. നമ്മുടെ വൈവിധ്യവും ബഹുസ്വരതയും മറ്റുള്ളവരുടേതില്‍നിന്ന് വേറിട്ടതാണ്. നമ്മുടെ ദേശീയതയെ മതത്തിന്റെയോ ഏതെങ്കിലും സിദ്ധാന്തങ്ങളുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ ഫലം ശരിയായ ദേശീയതയില്‍ വെള്ളം ചേര്‍ക്കലാവും, മുഖര്‍ജി പറഞ്ഞു.

ദേശീയതയും ദേശസ്നേഹവും ഇഴപിരിക്കാനാവാത്ത വിധം കൂടിപ്പിണഞ്ഞതാണ്. അതുകൊണ്ടുതന്നെ അവയെ വെവ്വേറെയാക്കി ചര്‍ച്ച ചെയ്യാനുമാവില്ല. 2500 വര്‍ഷം നമ്മെ വിവിധ ഭരണാധികാരികള്‍ കീഴടക്കി ഭരിച്ചു. എന്നിട്ടും 5000 വര്‍ഷത്തിലേറെ പഴക്കമുള്ള നമ്മുടെ സംസ്‌കാരം നാശമില്ലാതെ തുടരുന്നു. അങ്ങനെ ഭരിച്ചവരെയെല്ലാം നമ്മള്‍ ഒന്നുകില്‍ നമ്മില്‍ ലയിപ്പിച്ചു, അല്ലെങ്കില്‍ മാറ്റിയെടുത്തു. ഇതാണ് നമ്മുടെ പ്രത്യേകത, മുഖര്‍ജി പറഞ്ഞു.

ആര്‍എസ്എസില്‍ വിശ്വാസം അര്‍പ്പിച്ച് പ്രണബ് മുഖര്‍ജി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.