കെവിന്‍ വധം: പ്രതികളെ തിരിച്ചറിഞ്ഞു

Friday 8 June 2018 1:25 am IST

കോട്ടയം: കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ 13 പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. പ്രതികളെ പ്രധാന സാക്ഷി അനീഷ് തിരിച്ചറിഞ്ഞു. കെവിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴുത്തില്‍ വടിവാള്‍ വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് അനീഷ് മൊഴി നല്‍കിയിരുന്നു. 

പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പുനലൂരില്‍നിന്ന് കണ്ടെത്തി. അറസ്റ്റിലായ 14 പേരില്‍ ചാക്കോ ഒഴികെ 13 പേരെയാണ് മുഖ്യസാക്ഷി അനീഷിന് മുന്നില്‍ തിരിച്ചറിയാനായി എത്തിച്ചത്. അസുഖബാധിതനായ ചാക്കോ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് അന്വേഷണസംഘം. നിയാസ്, റിയാസ്, ഷെഫിന്‍ എന്നിവരുടെ പുനലൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.