ആര്‍എസ്എസില്‍ വിശ്വാസം അര്‍പ്പിച്ച് പ്രണബ് മുഖര്‍ജി

Thursday 7 June 2018 9:44 pm IST
കോണ്‍ഗ്രസ് നേതാവായിരുന്നു മുഖര്‍ജി. അമ്പതുവര്‍ഷം ആ സംഘടനയുടെ വിവിധ വേദികളില്‍ വിവിധ തലത്തില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിനുമുണ്ട് പേരിന് സന്നദ്ധ പ്രവര്‍ത്തനത്തിനെന്ന പേരില്‍ സേവാദള്‍ എന്നൊരു സംഘടന. ഒരിക്കല്‍പോലും മുഖര്‍ജി ആ ദളത്തെ അഭിസംബോധന ചെയ്ത് രാജ്യ ശ്രേയസിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല.

നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയവര്‍ഷ ശിക്ഷാ വര്‍ഗിന്റെ സമാപന യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിന് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി ഏറെ പഴികേട്ടു. ഇനിയും കേള്‍ക്കാനിരിക്കുന്നതേയുള്ളു. ആര്‍എസ്എസിനോടുള്ള അസൂയയും പകയും അതിന്റെ നിരന്തര വളര്‍ച്ചയിലുള്ള ആശങ്കയും മുന്‍ രാഷ്ട്രപതിയിലേക്ക് തിരിയുന്നുവെന്നേയുള്ളു. 

കോണ്‍ഗ്രസ് നേതാവായിരുന്നു മുഖര്‍ജി. അമ്പതുവര്‍ഷം ആ സംഘടനയുടെ വിവിധ വേദികളില്‍ വിവിധ തലത്തില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിനുമുണ്ട് പേരിന് സന്നദ്ധ പ്രവര്‍ത്തനത്തിനെന്ന പേരില്‍ സേവാദള്‍ എന്നൊരു സംഘടന. ഒരിക്കല്‍പോലും മുഖര്‍ജി ആ ദളത്തെ അഭിസംബോധന ചെയ്ത് രാജ്യ ശ്രേയസിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല. കാരണം അതിന്റെ ശക്തിയും സാധ്യതയും അദ്ദേഹത്തിനറിയാം. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നേരിട്ടും അല്ലാതെയും ഗൗരവമായി അറിഞ്ഞപ്പോള്‍ മുന്‍ സര്‍വ സൈന്യാധിപന്‍ പറഞ്ഞു, ''നിങ്ങളെ ഞാന്‍ അഭിസംബോധന ചെയ്യുന്നു, നിങ്ങള്‍ മികച്ച പരിശീലനം നേടിയവരാണ്, യുവാക്കളാണ്. ദയവായി സമാധാനത്തിന് പ്രാര്‍ഥിക്കൂ. നമ്മുടെ മാതൃരാജ്യം അതാവശ്യപ്പെടുന്നു, അതാണ് ഈ സമയം വേണ്ടത്,'' മുഖര്‍ജി പറഞ്ഞു.

''ഒരു പതാകയ്ക്കു കീഴില്‍ ഒട്ടേറെ മതങ്ങളും ഭാഷകളും ചേരുന്നു. ദിനവും നമുക്കു ചുറ്റും അക്രമങ്ങള്‍ വര്‍ധിക്കുന്നു. എല്ലാത്തരം, വാക്കുകൊണ്ടും ശരീരംകൊണ്ടുമുള്ള ആക്രമണങ്ങളെ നമ്മുടെ പൊതു വേദികളില്‍നിന്ന് ഇല്ലാതാക്കണം. നമുക്ക് ക്ഷേഭത്തില്‍നിന്നും ആക്രമണങ്ങളില്‍നിന്നും സമാധാനത്തിലേക്ക് മാറണം. നമുക്ക് സൗഹാര്‍ദ്ദത്തിലേക്കം സന്തോഷത്തിലേക്കും നീങ്ങണം,'' മുഖര്‍ജി ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.