പലിശനിരക്ക് ഉയര്‍ത്തല്‍ ഭവനവായ്പകളെ ബാധിക്കും

Friday 8 June 2018 1:30 am IST
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം രണ്ടു പ്രാവശ്യമാണ് വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആഴ്ച 0.10 ശതമാനമാണ് ഉയര്‍ത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (എച്ച്ഡിഎഫ്‌സി) തുടങ്ങിയവ നേരത്തെ തന്നെ പലിശനിരക്ക് ഉയര്‍ത്തിയിരുന്നു.

ന്യൂദല്‍ഹി: റിസര്‍വ് ബാങ്കിന്റെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം ഭവന വായ്പകളെയും ബാധിക്കും. നാലുവര്‍ഷത്തിനു ശേഷമാണ് നിരക്ക് ഉയര്‍ത്തുന്നതെങ്കിലും ഇത് വായ്പ എടുത്തവര്‍ക്കും എടുക്കുന്നവര്‍ക്കും അധിക ബാധ്യതയുണ്ടാക്കും. ബാങ്കുകള്‍ വായ്പാ പലിശനിരക്ക് ഉയര്‍ത്തിയാല്‍ ഇഎംഐയിലും ആനുപാതിക വര്‍ധന വരും. ആര്‍ബിഐയുടെ പണനയം ബാങ്കുകളെ എംസിഎല്‍ആര്‍ നിരക്ക് (മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്‌സ്) ഉയര്‍ത്തലിലേക്കു നയിക്കും.

ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം രണ്ടു പ്രാവശ്യമാണ് വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആഴ്ച 0.10 ശതമാനമാണ് ഉയര്‍ത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (എച്ച്ഡിഎഫ്‌സി) തുടങ്ങിയവ നേരത്തെ തന്നെ പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. 

അതായത് 30 ലക്ഷത്തിന്റെ ഭവനവായ്പ 20 വര്‍ഷം കാലയളവില്‍ 8.45 പലിശനിരക്കില്‍ ഉണ്ടെങ്കില്‍ അടയ്‌ക്കേണ്ട തുക 25,939 ആയിരിക്കും. 25ശതമാനം വര്‍ധന വരുമ്പോള്‍ പലിശ നിരക്ക് 8.45 എന്നതില്‍ നിന്നും 8.70ത്തിലേക്ക് കുതിക്കും. ഇതോടെ 26,415 ആയി ഉയരും. അതോടെ മൊത്തം അടച്ചു തീര്‍ക്കേണ്ട തുകയില്‍ 1,14,240 രൂപ കൂടും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.