ന്യൂദല്‍ഹി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷട്രസഭയും കേന്ദ്രസര്‍ക്കാരും സാമൂഹ്യ പ്രവര്‍ത്തകരുമടങ്ങുന്ന സമ്മേളനം ദല്‍ഹിയില്‍ നടന്നു .
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പകുതിയായി കുറയ്ക്കാന്‍ ആര്ട്ട്് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനുള്ള പ്രതിജ്ഞ ശ്രീ ശ്രീരവിശങ്കര്‍ ചൊല്ലിക്കൊടുത്തു .
ഐക്യരാഷട്രസഭയുടെ പ്രവര്‍ത്തക സമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ എറിക് സോള്‍ഹെം, അജ് മീര്‍ ഷെരീഫ് ദര്‍ഗ്ഗയിലെ മുഹമ്മദ് ആദില്‍ കേന്ദ്രമന്ത്രിമാരായ ഡോ .ഹര്ഷവര്ധന് , മഹേഷ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: