പ്രവാസി ജീവിതം കഠിനമാകുന്നു; ഇന്ത്യക്കാര്‍ സൗദി വിടുന്നു

Friday 8 June 2018 1:38 am IST

കൊച്ചി : സൗദി സര്‍ക്കാരിന്റെ നയങ്ങള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സൗദി അറേബ്യയിലെ വര്‍ധിച്ച ചെലവുകള്‍ താങ്ങാനാവാതെ ഇന്ത്യന്‍ പ്രവാസികള്‍ സൗദി വിട്ടു തുടങ്ങി. കുടുംബങ്ങളുമായി താമസിച്ചിരുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത്. നല്ലൊരു ശതമാനം ഇന്ത്യന്‍ പ്രവാസികളും കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു തുടങ്ങി.  30 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. ഇതില്‍ 40 ശതമാനവും മലയാളികളാണ്. 25 ശതമാനം പേര്‍ തെലങ്കാനയില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ള നല്ലൊരു ശതമാനം പേര്‍ പ്രവാസികളായുണ്ട്.

സൗദിയില്‍ അടുത്തിടെ വിവിധ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കനത്ത ഫീസാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. ഇതില്‍ കനത്ത തിരിച്ചടിയായി മാറിയത് റസിഡന്‍സ് ഫീസാണ്. കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ഏര്‍പ്പെടുത്തിയിരുന്ന റസിഡന്‍സ് ഫീസ്, കുടുംബത്തിലെ ~ഓരോ അംഗത്തിനും ഫീസ് അടയ്ക്കണമെന്നാക്കി മാറ്റി. ഇതോടെ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയായി. ഇടത്തരം ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് റസിഡന്‍സ് ഫീസും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഭക്ഷണച്ചെലവും കൂടി താങ്ങാനാവാതെയായതോടെയാണ് മിക്കവരും കുടുംബങ്ങളെ നാട്ടിലേക്കയച്ചു തുടങ്ങിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.