സിമോണ ഫൈനലില്‍

Friday 8 June 2018 1:50 am IST

പാരീസ്:  ഒന്നാം സീഡ് സിമോണ ഹാലേപ്പ് ഫ്രഞ്ച്് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് മൂന്നാം സീഡായ ഗാര്‍ബീന്‍ മുഗുരുസയെ തോല്‍പ്പിച്ചു. സ്‌കോര്‍ : 6-1, 6-4.

സിമോണ ഹാലേപ്പ് ഫൈനലില്‍ പത്താം സീഡ് സ്ലോയേന്‍ സ്്റ്റീഫന്‍സിനെ നേരിടും. സ്്റ്റീഫന്‍സ് സെമിയില്‍ പതിമൂന്നാം സീഡ് മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 6-4.

ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ സെമിഫൈനലിലെത്തി. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡീഗോ ഷാര്‍ട്ട്‌സ്മാനെ തോല്‍പ്പിച്ച് നദാല്‍ സെമിയിലെത്തി.നിലവിലെ ചാമ്പ്യനായ നദാല്‍ ശക്തമായ പോരാട്ടത്തിലാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡീഗോയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-3, 6-2, 6-2. 

സ്പാനിഷ് താരമായ നദാല്‍ സെമിയില്‍ യുവാന്‍ മാര്‍ട്ടി ഡെല്‍ പൊട്രോയെ നേരിടും. മൂന്നാം സീഡായ മാരിന്‍ സിലിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡെല്‍ പൊട്രോ സെമിയിലെത്തിയത്. മൂന്ന് മണിക്കൂര്‍ അമ്പത് മിനിറ്റ് പൊരുതിയാണ് അഞ്ചാം സീഡായ ഡെല്‍ പൊട്രോ 7-6, 5-7, 6-3, 7-5 ന് ജയിച്ചുകയറി.

അര്‍ജന്റീനിയന്‍ താരമായ പെട്രോ തുടര്‍ച്ചയായ എട്ടാം തവണയാണ് മാരിന്‍ സിലിച്ചിനെ തോല്‍പ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.