ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്; ആശിഷിന് സ്വര്‍ണം

Friday 8 June 2018 1:51 am IST

ജിഫു (ജപ്പാന്‍): ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പെടെ നാലു മെഡലുകള്‍ കരസ്ഥമാക്കി. ഹാമര്‍ ത്രോയില്‍ ആശിഷ് ജാക്കറാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. 76.86 മീറ്റര്‍ ദൂരത്തേയ്ക്ക് ഹാമര്‍ പായിച്ച് പുത്തന്‍ ദേശീയ റെക്കോഡോടെയാണ് ആശീഷ് ഒന്നാം സ്ഥാനം നേടിയത്.

ആശിഷ് തന്നെ കുറിച്ച 75.04 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്. ഇന്ത്യയുടെ തന്നെ ഡാംനീറ്റ് സിങ്ങിനാണ്  വെള്ളി (74.08 മീറ്റര്‍). ഇന്ത്യന്‍ താരങ്ങളായ പ്രിയദര്‍ശിനി ട്രിപ്പിള്‍ ജമ്പിലും പൂനം സോനുനി 5000 മീറ്ററിലും വെങ്കലമെഡല്‍ നേടി. പ്രിയദര്‍ശിനി 13.08 മീറ്റര്‍ ചാടിക്കടന്നാണ് മൂന്നാം സ്ഥാനം നേടിയത്. ഈ ഇനത്തില്‍ വിയറ്റ്‌നാം സ്വര്‍ണവും ചൈന വെള്ളിയും കരസ്ഥമാക്കി.  17 മിനിറ്റ് 3.75 സെക്കന്‍ഡില്‍ അയ്യായിരം മീറ്റര്‍ ഓടിയെത്തിയാണ് പൂനം മൂന്നാം സ്ഥാനം നേടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.