പാരീസ്: നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് ആത്മവിശ്വാസത്തോടെ ലോകകപ്പില്‍ കിരീടം നിലനിര്ത്താനിറങ്ങാം. ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ജര്‍മനി തന്നെയാണ് ഒന്നാംസ്ഥാനത്ത്. ഇന്ത്യ 97-ാം സ്ഥാനം നിലനിര്‍ത്തി.
2014 ല്‍ ജര്‍മനിക്ക്് ലോകകപ്പ്് സമ്മാനിച്ച നായകന് മാനുവല്‍ ന്യൂയര്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതോടെ ടീം കരുത്താര്‍ജിച്ചുകഴിഞ്ഞു. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത് അവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
റഷ്യയില്‍ കിരീടം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. നെയ്മര്‍ ആരോഗ്യം വീണ്ടെടുത്തത് ബ്രസീലിന്റെ കിരീട പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്. ഒന്നിലേറെ ബഹുമുഖ പ്രതിഭകള്‍ അണിനിരക്കുന്ന ബെല്‍ജിയമാണ് മൂന്നാം സ്ഥാനത്ത്.
യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ നാലാം സ്ഥാനത്തും ലയണല്‍ മെസിയുടെ അര്‍ജന്റീന അഞ്ചാം സ്ഥാനത്തുമാണ്.മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ഏഴാം സ്ഥാനത്താണ്. സ്വിറ്റ്സര്‍ലന്‍ഡിനാണ് ആറാം സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: