കോഹ്‌ലിയെ പിന്തള്ളി മിതാലി രാജ്

Friday 8 June 2018 1:56 am IST

ന്യൂദല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ രണ്ടായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മിതാലി രാജ്. വനിതകളുടെ ഏഷ്യ കപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് മിതാലി ഈ നേട്ടം കൈവരിച്ചത്്. 23 റണ്‍സ് നേടിയതോടെ മിതാലിക്ക് 74 മത്സരങ്ങളില്‍ 2015 റണ്‍സായി. പതിനാല് അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്. 76 റണ്‍സുമായി കീഴടങ്ങാതെ നിന്നതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ട്വന്റി 20 യില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഏഴാമത്തെ വനിതാ താരമാണ് മിതാലി. ചാര്‍ലറ്റ് എഡ്വേര്‍ഡാണ് (2605 റണ്‍സ്) ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ് ലി ട്വന്റി 20 യില്‍ ഇതുവരെ 1983 റണ്‍സ് നേടിയിട്ടുണ്ട്. മാര്‍ട്ടിന്‍ ഗുപ്ടിലാണ് ട്വന്റി 20 യില്‍ ഏറ്റവും റണ്‍സ് നേടിയ പുരുഷതാരം 2271 റണ്‍സ്. ബ്രണ്ടന്‍ മക്കലം 2140 റണ്‍സ് നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.