മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസില്‍ അജ്ഞാതര്‍ ലീഗ് പതാക ഉയര്‍ത്തിയത്.
കോണ്‍ഗ്രസിന്റെ പതാകയ്ക്കു മുകളിലായാണ് ലീഗ് പതാക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്കുന്നതില് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്.
രാത്രി പതിനൊന്നിനുശേഷമാണ് കൊടിമരത്തില്‍ ലീഗിന്റെ കൊടി കണ്ടത്. രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയെന്ന വാര്‍ത്ത വന്നതുമുതല്‍ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിമാറ്റി ലീഗിന്റെ കൊടി കെട്ടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: