കേരള കോണ്‍ഗ്രസ് (എം) യുഡി‌എഫിന്റെ ഭാഗമെന്ന് മാണി

Friday 8 June 2018 12:12 pm IST

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)‌ യുഡി‌എഫിന്റെ ഭാഗമായെന്ന് കെ.എം മാണി. തിരിച്ചുവരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യും. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും കെ.എം മാണി പറഞ്ഞു.  

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ തീരുമാനിക്കുമെന്നും മാണി വ്യക്തമാക്കി. വൈകിട്ട് വീണ്ടും പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഞാനിപ്പോള്‍ രാജ്യസഭയിലേക്കില്ല. ജോസ്. കെ മാണി പോകണമെന്നാണ് തന്റെ അഭിപ്രായം. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പല തലങ്ങളിലായി ചര്‍ച്ചവേണമെന്നും മാണി പറഞ്ഞു.

രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് നല്‍കിയ കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസിനും നന്ദി പറയുകയാണ്. കോണ്‍ഗ്രസ് സന്മനസോടെ നല്‍കിയ സീറ്റാണിത്, അറിഞ്ഞു തന്നതാണിത്. തങ്ങള്‍ ഉപാധികളൊന്നും വച്ചിട്ടില്ല. കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.