യുഡിഎഫ് ​യോഗത്തില്‍ നിന്ന്​ സുധീരന്‍ ഇറങ്ങിപ്പോയി

Friday 8 June 2018 1:04 pm IST

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ കേരള കോണ്‍ഗ്രസിന്​നല്‍കിയതില്‍ പ്രതിഷേധിച്ച്‌​യുഡിഎഫ്​യോഗത്തില്‍ നിന്ന്​വി.എം സുധീരന്‍ ഇറങ്ങിപ്പോയി.  കെ.എം മാണി കൂടി ഉള്‍പ്പെട്ട യോഗത്തില്‍ നിന്നാണ്​സുധീരന്‍ പ്രതിഷേധിച്ച്‌​ ഇറങ്ങിപ്പോയത്​.

മാണി വരുന്നത്​യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന്​സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട്​പറഞ്ഞു. കേരള കോണ്‍ഗ്രസിന്​ സീറ്റ്​ നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന്​താന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്​അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടിക്ക്​ഗുണകരമല്ല. തന്റെ വിയോജിപ്പ്​ യുഡിഎഫ്​യോഗത്തില്‍ അറിയിച്ച ശേഷം വിട്ടു നില്‍ക്കുകയായിരുന്നെന്നും സുധീരന്‍ പറഞ്ഞു.

മാണിക്ക്​രാജ്യസഭാസീറ്റ്​നല്‍കിയത്​സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ്​തീരുമാനമെടുത്തത്​. ഈ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്​പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഗുണഭോക്താവ്​ബിജെപി മാത്രമാണ്. ഇതിന്​പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.