സീറ്റ് നല്‍കിയതിലൂടെ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്ന് ചെന്നിത്തല

Friday 8 June 2018 2:26 pm IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിലൂടെ മുന്നണിയും കോണ്‍ഗ്രസും ശക്തിപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗും മറ്റ് ഘടകക്ഷികളും ചേര്‍ന്നാല്‍ മാത്രമേ മുന്നണി ശാക്തമാകൂ. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന് മനസിലായതിനാലാണ് തീരുമാനം അംഗീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു. 

ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇതിലൂടെ കോണ്‍ഗ്രസിന്റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ല്‍ ഇതിന് പകരമായി രണ്ട് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ സീറ്റുകള്‍ മാറിയിട്ടുണ്ട്. അങ്ങനെയാണ് അബ്ദുല്‍ വഹാബിന്റെ സീറ്റ് എ.കെ ആന്റണിക്ക് നല്‍കിയത്.  

വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുണിയെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ഇതോടെ യുഡിഎഫിനാവുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.