പുരുളിയ വധം: സിബിഐ അന്വേഷണ ഹര്‍ജി സുപ്രീം കോടതി തള്ളി

Friday 8 June 2018 5:34 pm IST
ബംഗാളിലെ പുരുളിയയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ വധിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് കൊല നടത്തിയതെന്നാണ് നിഗമനം.

ന്യൂദല്‍ഹി: ബംഗാളിലെ പുരുളിയയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ വധിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് കൊല നടത്തിയതെന്നാണ് നിഗമനം. അവധിക്കാല ബഞ്ചിലെ ജസ്റ്റീസുമാരായ എ.കെ. ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ചാണ് തള്ളിയത്. 

മെയ് 30 നാണ് 18 വസയുള്ള ത്രിലേചാന്‍ മഹാതോ കൊല്ലപ്പെട്ടത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് കൊന്നതെന്ന് മഹാദതോയുടെ ടീ ഷര്‍ട്ടില്‍ കൊലയാളികള്‍ എഴുതിയിരുന്നു. ജൂണ്‍ രണ്ടിനാണ് ദുലാല്‍ കുമാറിനെ വധിച്ചത്. 

പുരുളിയയില്‍ നാലു ദിവസമായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. സമരപ്പന്തലില്‍ വന്‍തോതില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അതിനിടെയാണ് ഹര്‍ജി തള്ളി സുപ്രീം കോടതിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.