കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടു

Friday 8 June 2018 7:22 pm IST
കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മുസ്ലിം ലീഗിന്റെ തിട്ടൂരം അനുസരിക്കുന്ന അടിയാനായി കോണ്‍ഗ്രസ് മാറി. മുന്നണിയുടെ നേതൃത്വം നഷ്ടമായ കോണ്‍ഗ്രസ് ഘടകകക്ഷികളുടെ ദയയ്്ക്ക് കാത്തുനില്‍ക്കുന്ന സാഹചര്യമാണ്.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മുസ്ലിം ലീഗിന്റെ തിട്ടൂരം അനുസരിക്കുന്ന അടിയാനായി കോണ്‍ഗ്രസ് മാറി. മുന്നണിയുടെ നേതൃത്വം നഷ്ടമായ കോണ്‍ഗ്രസ് ഘടകകക്ഷികളുടെ ദയയ്്ക്ക് കാത്തുനില്‍ക്കുന്ന സാഹചര്യമാണ്. 

ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിട്ട് പുറത്തു വരണം. പ്രണബ് മുഖര്‍ജിയെ മാതൃകയായി സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകണം. രാഷ്ട്രീയമായി ഇടത് പക്ഷത്തിനോടും സംഘടനാപരമായി ഘടക കക്ഷികളോടും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയ കോണ്‍ഗ്രസിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.