കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്‍ വികസനം ഉടന്‍ നടപ്പാക്കും: മന്ത്രി

Saturday 9 June 2018 2:27 am IST

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന്റെ രണ്ടാംഘട്ടമായി നാലു പ്ലാറ്റ്‌ഫോം ലൈനുകളും മൂന്നു സ്റ്റാബ്ലിങ് ലൈനുകളും ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ ഉറപ്പ് നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 

കൊച്ചുവേളി റെയില്‍വെ ടെര്‍മിനലില്‍ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളും ആധുനിക സിഗ്നല്‍ സംവിധാനവും നടപ്പിലാക്കി യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അടിയന്തിരമായി റെയില്‍വെ മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി കേന്ദ്ര റെയില്‍വെ മന്ത്രി നല്‍കിയ കത്തിലാണ് സംസ്ഥാന സര്‍ക്കാരിന് ഈ ഉറപ്പ് നല്‍കിയതെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.