കുഴി തോണ്ടുന്ന കോണ്‍ഗ്രസ്

Saturday 9 June 2018 3:10 am IST
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രസിഡന്റ് ആക്കാതെ കെ.സി വേണു ഗോപാലിന്റെ ജൂനിയറായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാക്കി തരം താഴ്ത്തിയതിന്റെ ചൊരുക്ക്് ഉമ്മന്‍ ചാണ്ടിക്കുണ്ട്. അതിന്റെ പരസ്യ പ്രകടനമാണ് കേരളാ കോണ്‍ഗ്രസ് -മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രസിഡന്റ് ആക്കാതെ കെ.സി വേണു ഗോപാലിന്റെ ജൂനിയറായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാക്കി തരം താഴ്ത്തിയതിന്റെ ചൊരുക്ക്് ഉമ്മന്‍ ചാണ്ടിക്കുണ്ട്. അതിന്റെ പരസ്യ പ്രകടനമാണ്  കേരളാ കോണ്‍ഗ്രസ് -മാണി ഗ്രൂപ്പിന്  രാജ്യസഭാ സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം. 

കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ദല്‍ഹി കുത്തിത്തിരുപ്പില്‍ അതൃപ്തി രേഖപ്പടുത്തി എംഎല്‍എ വി.ടി ബല്‍റാം ഫേസ് ബുക്ക് പോസ്റ്റിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച യുവതുര്‍ക്കികളുടെ വായടപ്പിക്കാന്‍ വേണ്ടിയാണ് മാണിയെ വിശുദ്ധനാക്കിയ ഈ നടപടിയെന്നും സംശയമുണ്ട്.

സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയെന്നുകൂടി തട്ടിവിട്ടാല്‍ യുവതുര്‍ക്കികള്‍ വാ തുറക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാവണം പ്രസ്താവനയില്‍ അങ്ങനെയും വാചകം ചേര്‍ത്തത് .

മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുമ്പോള്‍ മുന്നണിയില്‍ പെടാത്ത മാണിക്ക് എങ്ങനെയാണ് സീറ്റ് നല്‍കാന്‍ കഴിയുകയെന്നത് കേരളത്തിലെ ജനങ്ങളോടു നേതാക്കള്‍ക്കു വിശദീകരിക്കേണ്ടി വരും.

അതെന്തായാലും  മാണിയും മകനും ലോട്ടറി അടിച്ച മട്ടിലാണ്. ചുമ്മാ സീറ്റ് ചോദിച്ചു നോക്കി. കോണ്‍ഗ്രസിലെ തമ്മിലടി മാണ ികോണ്‍ഗ്രസിന് അനുഗ്രഹമാകുകയും  ചെയ്തു. മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വി.എം സുധീരനും യുവ എംഎല്‍എമാരും നേതൃത്വത്തിനെതിരെ പ്രസ്താവനാ യുദ്ധം നടത്തുമ്പോഴാണ് നേതാക്കള്‍  ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവിന്റ സാക്ഷിമൊഴി. അതെന്തായാലും യാതൊരു ന്യായീകരണമില്ലാത്ത നടപടിയില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ അസംതൃപ്തരാണ്.

2021 ല്‍ കേരളത്തിലെ പൊതുതെരഞ്ഞെടുപ്പില്‍ നട്ടെല്ലിന് കെല്‍പ്പില്ലാതെ മുണ്ടും വാരിപ്പിടിച്ചു പണി ആയുധങ്ങളുമായി പണ്ടത്തെ മാതിരി തെരഞ്ഞെടുപ്പിനെ നേരിടാന്‍ വന്നാല്‍ കോണ്‍ഗ്രസ് പച്ച തൊടില്ല. മാത്രവുമല്ല അന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ് മല്‍സരം എല്‍ഡിഎഫും, ബിജെപിയും തമ്മിലായിരിക്കും. കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസം ലീഗും അപ്രസക്തമായ പ്രാദേശിക കക്ഷികളായി രൂപാന്തരപ്പെടുകയും ചെയ്യും.

                                   കെ. എ. സോളമന്‍

                                   എസ്.എല്‍. പുരം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.