ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ മധ്യനിരക്കാരന് മാനുവല്‍ ലാന്‍സിനി ലോകകപ്പില്‍ കളിക്കില്ല. പരിശീലനത്തിനിടയ്ക്ക് പരിക്കേറ്റ ലാന്‍സിനിക്ക് ലോകകപ്പില്‍ കളിക്കാനാകില്ലെന്ന് അര്‍ജന്റീനിയന്‍ ടീം അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ നടന്ന പരിശീലനത്തിനിടയ്ക്കാണ് ലാന്‍സിനിക്ക് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ ആറുമാസം വേണ്ടിവരും. അതിനാല്‍ വെസ്റ്റ് ഹാം താരമായ ലാന്‍സിനിക്ക് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാനാകില്ല.
ലാന്‍സിനിക്ക് പകരം ഇന്റര്‍ മിലാന് ക്യാപ്റ്റന്‍ മൗറോ ഇക്കാര്‍ഡിയെ അര്‍ജന്റീനിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഈ സീസണില്‍ സിരീ എ യിലെ 34 മത്സരങ്ങളില്‍ 29 ഗോളുകള്‍ നേടിയ താരമാണ് ഇക്കാര്‍ഡി. ലോകകപ്പ് ടീമില്‍ നിന്ന് ഇക്കാര്‍ഡിയെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: