ജിസ്‌ന മാത്യുവിന് സ്വര്‍ണം

Saturday 9 June 2018 3:44 am IST
മലയാളിയായ ജിസ്‌ന മാത്യു ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടി. 400 മീറ്ററിലാണ് ജിസ്‌നയുടെ സുവര്‍ണ നേട്ടം. 53.26 സെക്കന്‍ഡിലാണ് ഒന്നാം സ്ഥാനം ഓടിയെടുത്തത്.

ജിഫു (ജപ്പാന്‍): മലയാളിയായ ജിസ്‌ന മാത്യു ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടി. 400 മീറ്ററിലാണ് ജിസ്‌നയുടെ സുവര്‍ണ നേട്ടം. 53.26 സെക്കന്‍ഡിലാണ് ഒന്നാം സ്ഥാനം ഓടിയെടുത്തത്.

ശ്രീലങ്കയുടെ ദല്‍ഷി കുമാരസിംഗെ വെള്ളിയും തായ്‌വാന്റെ ജൂയി-സുവാന്‍ യാങ് വെങ്കലവും കരസ്ഥമാക്കി.ജിസ്‌നയുടെ സ്വര്‍ണ്ണത്തിന് പുറമെ ഇന്ത്യക്ക് ഇന്നലെ അഞ്ചു വെങ്കലം കൂടി ലഭിച്ചു. 1500 മീറ്ററില്‍ ദുര്‍ഗ ഡിയോറെ, പതിനായിരം മീറ്ററില്‍ കാര്‍ത്തിക് കുമാര്‍, ലോങ് ജമ്പില്‍ ശ്രീശങ്കര്‍, ഹൈജമ്പില്‍ അഭിനയ ഷെട്ടി, ഷോട്ട്് പുട്ടില്‍ ആശീഷ് ഭോലാത്തിയ എന്നിവരാണ് വെങ്കലം നേടിയത്്.

ലോങ് ജമ്പില്‍ 7.47 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് ശ്രീശങ്കര്‍ മൂന്നാം സ്ഥാനത്തെത്തിയത്. ജപ്പാന്റെ യുഗോ സാകൈയ്ക്കാണ് സ്വര്‍ണം 7.61 മീറ്റര്‍.വനിതകളുടെ ഹൈജമ്പില്‍ തന്റെ ഏറ്റവും മികച്ച ഉയരം കണ്ടെത്തിയാണ് (1.75 മീ) അഭിനയ ഷെട്ടി വെങ്കലം നേടിയത്. മെര്‍ലി ഗ്രെയ്‌സ്‌ന തന്റെ മികച്ച ഉയരം (1.72 മീ) കണ്ടെത്തിയെങ്കിലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ആദ്യ ദിനത്തില്‍ ഇന്ത്യ ഒരു സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകള്‍ സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.