ഡൊമിനിക് തീം - നദാല്‍ ഫൈനല്‍

Saturday 9 June 2018 3:48 am IST
ഫ്രഞ്ച് ഓപ്പണില്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ ചെച്ചിനാറ്റോയുടെ കുതിപ്പിന് വിരാമമിട്ട് ഡൊമിനിക് തീം ഫൈനലില്‍ പ്രവേശിച്ചു. ശക്തമായ പോരാട്ടം അരങ്ങേറിയ സെമിയില്‍ 7-5, 7-6 (12-10), 6-1 എന്ന സ്‌കോറിനാണ് ഏഴാം സീഡയായ ഡൊമിനിക് തീം ജയിച്ചുകയറിയത്്.

പാരീസ് : ഫ്രഞ്ച് ഓപ്പണില്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ ചെച്ചിനാറ്റോയുടെ കുതിപ്പിന് വിരാമമിട്ട് ഡൊമിനിക് തീം ഫൈനലില്‍ പ്രവേശിച്ചു. ശക്തമായ പോരാട്ടം അരങ്ങേറിയ സെമിയില്‍ 7-5, 7-6 (12-10), 6-1 എന്ന സ്‌കോറിനാണ് ഏഴാം സീഡയായ ഡൊമിനിക് തീം ജയിച്ചുകയറിയത്്.

ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലാണ് ഫൈനലില്‍ ഡൊമിനിക് തീമിന്റെ എതിരാളി. രണ്ടാം സെമിയില്‍ നദാല്‍ അര്‍ജന്റീനയുടെ അഞ്ചാം സീഡായ യുവാന്‍ ഡെല്‍ പൊട്രോയെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-4, 6-1, 6-2 ന് തോല്‍പ്പിച്ചു.

ഇതാദ്യമായാണ് തീം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. 1995 നു ശേഷം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഓസ്ട്രിയന്‍ താരമാണ് . 1995 ല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തിയ ഓസ്‌ട്രേിയന്‍ താരമായ തോമസ് മസ്റ്റര്‍ അന്ന് കിരീടവും നേടി.

ലോക ഏഴുപത്തിരണ്ടാം റാങ്കുകാരനായ ചെച്ചിനാറ്റോ പന്ത്രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ നൊവാക് ദ്യോക്കോവിച്ച് ഉള്‍പ്പെടെയുള്ള മൂന്ന് സീഡുതാരങ്ങളെ അട്ടിമറിച്ചാണ് സെമിഫൈനല്‍വരെ എത്തിയത്.വനിതകളുടെ ഫൈനലില്‍  ലോക ഒന്നാം നമ്പര്‍ സിമോണ ഹാലേപ്പ്് ഇന്ന് പത്താം സീഡായ സ്ലോയേന്‍ സ്റ്റീഫന്‍സുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.