മുംബൈയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

Saturday 9 June 2018 8:50 am IST

മുംബൈ: . മുംബൈ ഫോര്‍ട്ട്‌ ഏരിയയില്‍ കബൂതര്‍ ഖന്നയ്ക്ക് സമീപമുള്ള കോതാരി മാന്‍ഷനിലെ പട്ടേല്‍ ചേംബേഴ്സ് കെട്ടിടത്തിന്റെ നാലാം നിലയില്‍ വന്‍ തീപിടിത്തം. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 18 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തി വരികയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജനസാന്ദ്രത ഏറെയുള്ള സ്ഥലമായതിനാല്‍ കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിഎംസിയുടെ അപകടകരമായ കെട്ടിടങ്ങളുടെ പട്ടികയില്‍ ഇടം തേടിയ കെട്ടിടങ്ങളില്‍ ഒന്നാണ് കോതാരി മാന്‍ഷന്‍. മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മിച്ച പഴക്കമേറിയ കെട്ടിടങ്ങളില്‍ ഒന്നാണിത്. 

തീ കെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണാണ് രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റത്. പുലര്‍ച്ചെ 4.16ഓടെയാണ് അഗ്‌നിബാധയുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.