ട്രാക്കില്‍ മരം വീണു; ട്രെയില്‍ ഗതാഗതം തടസപ്പെട്ടു

Saturday 9 June 2018 9:01 am IST

കോഴിക്കോട്: കടലുണ്ടിക്കടുത്ത് ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ 6.15 ഓടെ കടലുണ്ടി ഗേറ്റിനും മണ്ണൂര്‍ ഗേറ്റിനും ഇടയിലായി കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിലാണ് മരം വീണത്. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനും തകരാറിലായി.

കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അടുത്ത സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എന്നാല്‍ അല്‍പ്പം വൈകിയാണെങ്കിലും ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ യാത്ര തുടരുന്നുണ്ട്. തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് ട്രെയിന്‍ വള്ളിക്കുന്ന് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.