ന്യൂദല്‍ഹി : ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളുടേയും പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. വുഹാനിലും സോച്ചിയിലും നടന്ന അനൗദ്യോഗിക കൂടിക്കാഴ്ച്ചയുടെ തുടര്‍ച്ചയായാണ് ഷീ ജിന്‍ പിങുമായും വ്ളാഡിമിര്‍ പുടിനുമായും കൂടിക്കാഴ്ച്ച നടത്തുന്നത്. എന്നാല്‍ പാകിസ്ഥാന് പ്രധാനമന്ത്രി കാഖന്‍ അബ്ബാസിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനെ സംബന്ധിച്ച് വിവരങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: