കോണ്‍ഗ്രസിലെ കലാപം: രാഹുല്‍ വിശദീകരണം തേടി

Saturday 9 June 2018 11:18 am IST

ന്യൂദല്‍ഹി: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ കലാപത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ‌ഐ‌സിസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനോടാണ് വിശദീകരണം തേടിയത്. കേരള കോണ്‍ഗ്രസി(എം)ന് രാജ്യസഭ സീറ്റ് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. 

മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാഹുലിന്റെ നടപടി. വസ്തുതാപരമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിക്കുന്നതില്‍ മുകുള്‍ വാസ്‌നിക് പരാജയപ്പെട്ടുവെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മുകുള്‍ വാസ്‌നിക് സംസ്ഥാന ഘടകത്തിലെ വികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഗ്രൂപ്പ് നേതാക്കള്‍ ഏകകണ്ഠമായി തീരുമാനിച്ചാല്‍ അത് അപ്പാടെ സംസ്ഥാനത്ത് അംഗീകരിക്കപ്പെടും എന്ന തെറ്റായ സന്ദേശമാണ് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്നും നേതാക്കള്‍ പറയുന്നു.

ഭാവിയില്‍ സംസ്ഥാനത്ത് നിന്നുള്ള അഭിപ്രായമെന്തെന്ന് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമേ മുകുള്‍ വാസനിക് രാഹുല്‍ ഗാന്ധിയെ അറിയിക്കാവു എന്നും അല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.