തിരുവനന്തപുരം: ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് കേരളകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം ഹസന് രംഗത്ത്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ മടങ്ങിവരവ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നുവെന്നും എം.എം ഹസന് പറഞ്ഞു. എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്നും ഹസന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: