കൊല്ലം: സിപിഎം നേതാവ് ഇ.കാസിം (69) കുഴഞ്ഞുവീണ് മരിച്ചു. ആശ്രാമം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കശുവണ്ടി ട്രേഡ് യുണിയൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം കൺട്രോൾ കമ്മിഷൻ അംഗവും കാഷ്യു വർക്കേഴ്സ് സെന്റർ – സിഐടിയു ജനറൽ സെക്രട്ടറിയുമാണ് കാസിം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: