കൊച്ചുവേളിയില്‍ നിന്നും അന്ത്യോദയ എക്സ്‌പ്രസ് ഓടിത്തുടങ്ങി

Saturday 9 June 2018 1:55 pm IST

തിരുവനന്തപുരം: കൊച്ചുവേളി - മംഗലാപുര അന്ത്യോദയ ദ്വൈവാര എക്സ്‌പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങി. കൊച്ചുവേളി റെയില്‍‌വേ സ്റ്റേഷനില്‍ രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍‌വേ സഹമന്ത്രി രാ‍ജന്‍ ഗൊഹെയ്‌നും കേന്ദ്ര മന്ത്രി അല്‍‌ഫോണ്‍സ് കണ്ണന്താനവും ചേര്‍ന്ന് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. 

വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്ത് എത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിന് മംഗലാപുരത്ത് നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15ന് കൊച്ചു വേളിയിലെത്തും. പൂര്‍ണമായും റിസര്‍വേഷന്‍ ഇല്ലാത്ത കോച്ചുകളാണ് ഈ തീവണ്ടിയിലുണ്ടാവുക. 

ദീനദയാല്‍ കോച്ചുകളിലേതു പോലെ മിശ്രിത അലൂമിനിയം പാനലുകളാണ് കോച്ചുകളുടെ ഉള്‍ഭാഗം രൂപകല്‍പ്പന ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍‌ഇ‌ഡി ലൈറ്റുകള്‍, കുഷ്യന്‍ സീറ്റുകള്‍, ജൈവ് ടോയ്‌ലറ്റ് തുടങ്ങിയവ അന്ത്യോദയ കോച്ചുകളില്‍ ഉണ്ടാവും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.