മോദിയെ വധിക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ പോരാട്ടം തോറ്റ യുദ്ധം

Saturday 9 June 2018 2:15 pm IST
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ പോരാട്ടം തോറ്റ യുദ്ധമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജീവ്ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെ വധിക്കാന്‍ നീക്കം നടക്കുന്നുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ പോരാട്ടം തോറ്റ യുദ്ധമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജീവ്ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെ വധിക്കാന്‍ നീക്കം നടക്കുന്നുന്നുവെന്ന  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.തോറ്റ യുദ്ധത്തിലാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഇപ്പോള്‍ പോരാടുന്നത്.രാജ്യത്തെ 10 ജില്ലകളില്‍ മാത്രമാണ് അവരിപ്പോള്‍ ഉള്ളത്,അദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ കമ്യൂണിസ്റ്റ് ഭീകരര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഭീമ-കൊറേഗാവ് സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ അനുഭാവികളില്‍ നിന്ന് ഇത്തരമൊരു വിവരം ലഭിച്ചതായി പൂനെ പോലീസ് കോടതിയില്‍ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെയുണ്ടായ ആക്രമണത്തിന്റെ മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കമ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് അറസ്റ്റിലായ സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെന്‍,റോണ വില്‍സണ്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.