നിപ നിയന്ത്രണ വിധേയം; നിയന്ത്രണങ്ങള്‍ നീട്ടില്ല

Sunday 10 June 2018 2:34 am IST

തിരുവനന്തപുരം: നിപ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കും. എന്നാല്‍ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളില്‍ 295 പേര്‍ക്കും നിപ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. സുഖം പ്രാപിച്ച രണ്ട് നിപ ബാധിതരും ഇപ്പോള്‍ സാധാരണ നിലയിലാണ്. വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ ഇവര്‍ ആശുപത്രി വിടുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ.

കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്. നിപയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും സജീവമായി പ്രവര്‍ത്തിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.