പ്ലസ് വണ്‍: ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ

Sunday 10 June 2018 2:36 am IST

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. ഇഷ്ട സ്‌കൂളോ വിഷയമോ അല്ലെങ്കില്‍ക്കൂടി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രവേശനം നേടിയിരിക്കണം. ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള അപേക്ഷ ഇതോടൊപ്പം സമര്‍പ്പിക്കാം. 

ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ സ്ഥിരപ്രവേശനം നേടണം. ഒന്നാം ഓപ്ഷന്‍ തന്നെ ലഭിക്കാത്തവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല.

താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.

ജൂണ്‍ 20നാണ് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത്. 21ന് ക്ലാസ്സുകള്‍ തുടങ്ങും. ജൂണ്‍ 28 മുതല്‍ സപ്ലിമെന്ററി ഘട്ടമാണ്. ജൂലൈ 31ന് പ്രവേശനം അവസാനിപ്പിക്കും. സപ്ലിമെന്ററി ഘട്ടത്തില്‍ ജണ്‍ 21മുല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കണം. 25നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്‌പോര്‍ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് തീയതി ജൂണ്‍ 26നാണ്. സപ്ലിമെന്ററി ഘട്ടത്തില്‍ ജൂലൈ 17ന് പ്രവേശനം അവസാനിപ്പിക്കും.  dhsekerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.