ട്രോളിംഗ് നിരോധനം നിലവില്‍ വന്നു

Sunday 10 June 2018 2:37 am IST

മട്ടാഞ്ചേരി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. 52 ദിവസം ഇനി മത്സ്യബന്ധന ബോട്ടുകള്‍ക്ക് വിശ്രമം. ആഗസ്റ്റ് ഒന്നിനാണ് ഇനി ബോട്ടുകള്‍ കടലിലിറങ്ങുക. 

കാലവര്‍ഷത്തെ മത്സ്യപ്രജനനം സുരക്ഷിതമാക്കാനാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ക്കും ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്കുമാണ് നിരോധനം. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ വള്ളങ്ങളുമായി കടലിലിറങ്ങും. നിരോധനം വന്നതോടെ ഹാര്‍ബറുകള്‍, ഇന്ധനപമ്പുകള്‍, ഐസ് പ്ലാന്റുകള്‍ തുടങ്ങിയവ അടച്ചു. 

മത്സ്യസംസ്‌ക്കരണശാലകള്‍ പ്രവര്‍ത്തനം മന്ദഗതിയിലായി. സംസ്ഥാനത്തെ 6000 ബോട്ടുകളാണ് നിരോധന പരിധിയില്‍ വരിക. ഇതര സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ 60 ദിവസത്തേക്കുള്ള നിരോധനം നിലവില്‍ വന്നിരുന്നു. നിരോധനം ഫലപ്രദമാക്കാന്‍ തീരദേശ പോലീസും ഫിഷറീസ് മറൈന്‍ വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റും സജീവമാണ്. അടിയന്തര ഘട്ടത്തില്‍ നാവികസേന, തീരസംരക്ഷണ സേന എന്നിവയുമെത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.