ന്യൂദല്‍ഹി : കോണ്‍ഗ്രസ്സിനെ പോലെ ഒരു പ്രതിപക്ഷത്തെ ലഭിച്ചത് ഭാഗ്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിന്റെ മൂന്നു തലമുറ എന്തു ചെയ്തു എന്ന് പറയുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ഇതു ചെയ്യുന്നില്ല, അതു ചെയ്യുന്നില്ല എന്നു പറയുകയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ജയ്പൂരിലെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുമ്പോഴും ചില ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ടു സംതൃപ്തരാകുന്ന പ്രതിപക്ഷത്തെ കിട്ടിയതില്‍ നാം ഭാഗ്യവാന്മാരാണ്. നാം എട്ട് ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. എന്നാല്‍ അവരില്‍ നിന്ന് 14 സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തു, അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ് എന്തൊക്കെയാണ് ചെയ്തെന്ന് അമിത് ഷാ ചോദിച്ചു. നിങ്ങളുടെ മൂന്നു തലമുറകള്‍ ഇതെല്ലാം ചെയ്തിരുന്നെങ്കില്‍ ശുചിമുറികള്‍ നിര്‍മിക്കാനും പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യാനും ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: