ജീവശരീരവും പ്രാരബ്ധവും

Sunday 10 June 2018 2:49 am IST
ആചാര്യന്‍ ഉള്ള ഒരാള്‍ക്ക് അറിവിനെ നേടാന്‍ കഴിയുന്നു. അയാള്‍ക്ക് ശരീരം വിടുന്നതുവരെയേ താമസമുണ്ടാകൂ.... ദേഹം വിട്ട ഉടന്‍ അയാള്‍ സത്തുമായി ഒന്നായി ചേരുന്നു.

ഛാന്ദോഗ്യോപനിഷത്ത് 50

യഥാ സോമ്യ പുരുഷം ഗാന്ധാരേഭ്യോ  ഭിനദ്ധാക്ഷമാനീയ തം തതോ ള തിജനേ വിസൃജേത്, സ യഥാ തത്ര പ്രാങ് വോദങ് വാധരാങ് വാ പ്രത്യങ് വാ പ്രധ്മായീ താ ഭിനദ്ധാക്ഷ ആനീതോളഭിനദ്ധാക്ഷോ വിസൃഷ്ടഃ

ഗാന്ധാരദേശത്ത് നിന്ന് ഒരാളെ കണ്ണുകള്‍ കെട്ടി കൊïുവന്ന് ജനങ്ങള്‍ ഇല്ലാത്ത ഒരു സ്ഥലത്ത് വിട്ടാല്‍ അയാള്‍ അവിടെ കിഴക്കോട്ടോ വടക്കോട്ടോ തെക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞ് നിന്ന് 'എന്നെ കണ്ണുകള്‍ കെട്ടി ഇവിടെ കൊïുവന്ന് കണ്ണു കെട്ടി ഉപേക്ഷിച്ചിരിക്കുന്നു എന്ന് നിലവിളിക്കുന്നു.

 തസ്യ യഥാഭിനഹനം പ്രമുച്യ...

അപ്പോള്‍ മറ്റൊരാള്‍ അയാളുടെ കണ്ണിലെ കെട്ടഴിച്ച് 'ഈ ദിക്കിലാണ് ഗാന്ധാരം, ഈ ദിക്കിലേക്ക് പാവുക' എന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ അറിവുള്ളവനും ബുദ്ധിമാനുമായ അയാള്‍ ഗ്രാമം തോറും വഴി ചോദിച്ചറിഞ്ഞ് ഗാന്ധാര ദേശത്തില്‍ എത്തിച്ചേരുന്നു. അതുപോലെ ആചാര്യന്‍ ഉള്ള ഒരാള്‍ക്ക് അറിവിനെ നേടാന്‍ കഴിയുന്നു. അയാള്‍ക്ക് ശരീരം വിടുന്നതുവരെയേ താമസമുïാകൂ.... ദേഹം വിട്ട ഉടന്‍ അയാള്‍ സത്തുമായി ഒന്നായി ചേരുന്നു.

 കൊള്ളസംഘം കണ്ണുകെട്ടി കാട്ടില്‍ കൊï്‌പോയി തള്ളുന്നവരെപ്പോലെയാണ് ഈ ലോകത്തെ എല്ലാ ജീവന്‍മാരും.

ഈ ജഗത്തിന്റെ ആത്മസ്വരൂപമാണ് സത്ത്. അതില്‍നിന്ന് പുണ്യപാപങ്ങളാകുന്ന കള്ളന്‍മാര്‍ മോഹമാകുന്ന തുണികൊï് കണ്ണ് കെട്ടി വിഷയാശകളാകുന്ന കയറിനാല്‍ ബന്ധിച്ച് ഈ ദേഹമാകുന്ന കൊടുംകാട്ടില്‍ ജീവാത്മാവിന്നെ തള്ളിയിരിക്കുകയാണ്. സംസാരക്കാട്ടിലെ കഷ്ടതകളില്‍ പെട്ട് അലമുറയിടുമ്പോള്‍ ഏതോ ഒരു സുകൃതം കൊï് വളരെ. കരുണയോടെ ഒരു ഗുരു വന്ന് തത്ത്വോപദേശം നല്‍കുന്നു.  അതിലൂടെ വിഷയമാകുന്ന പാപങ്ങളെ അറുത്ത് മോക്ഷത്തിലേക്കുള്ള വഴി കാണിച്ചു തരുന്നു.  അപ്പോള്‍ ജീവന്‍ തന്റെ ആത്മാവായ സത്തിനെ അറിഞ്ഞ് മോക്ഷം നേടുന്നു.

 പ്രാരബ്ധകര്‍മ്മത്തിന്റെ ഫലമായി കിട്ടിയതായ ഈ ശരീരം നശിക്കുന്നതു വരെ മാത്രമേ അയാള്‍ക്ക് ലോകത്തില്‍ ജീവിക്കേïതുള്ളൂ. ശരീരം പതിക്കുന്നതോടെ അയാള്‍ സത്തില്‍ ഒന്നായി ചേരുന്നു.

 പ്രാരബ്ധ കര്‍മ്മം അനുഭവിച്ച് തീരുന്നതുവരെ ശരീരം നിലനി

ല്‍ക്കും. ഇങ്ങനെയുള്ള ജ്ഞാനിക്ക് സഞ്ചിത, ആഗാമി കര്‍മങ്ങള്‍ ഇല്ലാത്തതിനാല്‍ വീïും ശരീരമെടുക്കേï. പ്രാരബ്ധം ഈ ശരീരത്തില്‍ ത്തന്നെ അനുഭവിച്ച് തീരണം. ശരീര പതനത്തിനും

 സത്തായി തീരുന്നതിനും തമ്മില്‍ കാലഭേദം ഇല്ലാത്തതിനാല്‍ അഥ എന്നതിന് അപ്പോള്‍ എന്നോ ഉടനെ എന്നോ അര്‍ത്ഥം എടുക്കണം.

 സ യ ഏഷോ ളണിമൈതദാത്മ്യമിദം സര്‍വ്വം, തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വിതി, തഥാ സോമ്യേതി ഹോവാച

 ആ സൂക്ഷ്മ ഭാവം തന്നെയാണ്  ജഗത്തിന്റെ ആത്മാവ്. അതാണ് സത്യം. അത് തന്നെ എല്ലാറ്റിന്റേയും ആത്മാവും. ശ്വേതകേതോ..  'അത് നീ ആകുന്നു'.  ഉദ്ദാലകന്റെ വാക്കുകള്‍ കേട്ട ശ്വേത കേതു ഒന്നുകൂടി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു.

 ആചാര്യന്റെ ഉപദേശം ലഭിക്കുന്നയാള്‍ പിന്നെ സത്തുമായി ഉടനെ ചേരുമോ അതോ അര്‍ച്ചിരാദി മാര്‍ഗ്ഗങ്ങളിലൂടെ പോകുമോ എന്ന സംശയമാണ് ശ്വേതകേതുവിന്.

 സദ്യോ മുക്തിയോ ക്രമമുക്തിയാണോ ജ്ഞാനിക്ക് ലഭിക്കുക? ഇതിനെയാണ് ഇനി വിശദീകരിക്കുന്നത്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.