നാരദഭക്തിസൂത്രം-75

Sunday 10 June 2018 2:52 am IST

മാനവസേവ

മാധവസേവ

 സര്‍വദാ സര്‍വഭാവേന നിശ്ചിന്തിതൈര്‍

 ഭഗവാനേവ ഭജനീയഃ

ഭഗവാനെ ഭജിക്കുന്നതിന് സമയമോ മുഹൂര്‍ത്തമോ ഒന്നും നോക്കേïതില്ലെന്ന് 78ാം സൂത്രത്തില്‍ വ്യക്തമാക്കി. 

'ഇപ്പോള്‍  ഭജന തുടങ്ങുക. എപ്പോഴും തുടരുക' അതുതന്നെയാണ് ഇവിടെ സര്‍വദാ എന്നതുകൊï് ലക്ഷ്യമാക്കിയിട്ടുള്ളത്. സര്‍വഭാവേന ഭഗവാനെ തന്നെ സേവിക്കുക ഏതുരീതിയില്‍ നോക്കിയാലും ഭഗവാനെത്തന്നെ കാണാന്‍ ശീലിക്കുക. നമുക്കുചുറ്റും കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാംതന്നെ ഭഗവത് ചൈതന്യമാണ്. ചുറ്റുമുള്ള ജീവജാലങ്ങളെയെല്ലാം തന്നെ ഭഗവത് ചൈതന്യമെന്ന് തിരിച്ചറിഞ്ഞ് അവരോട് ഭക്തി പ്രേമങ്ങളോടെ പെരുമാറുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. മാനവ സേവ മാധവസേവയെന്നറിഞ്ഞ് അവരെ സ്‌നേഹിച്ചുകൊï് മുന്നേറുക. 

നിശ്ചിന്തിതൈര്‍- ചിന്തകൂടാതെ ഭക്തന്മാരുടെ മനസ്സ് ശാന്തമായിരിക്കണം. ദുഷ്ചിന്തകളൊന്നും തന്നെ പാടില്ല. ഇതു പറയുമ്പോഴും മനസ്സ് ചിന്തകള്‍ കൂടാതെ ശാന്തമാക്കി നിര്‍ത്തുക എളുപ്പമല്ലെന്ന് വ്യക്തം. മനസ്സ് എപ്പോഴും ചഞ്ചലമാണ്. സമുദ്രത്തിലെ തിരമാലകള്‍ പോലെ മനസ്സില്‍ വിവിധങ്ങളായ ചിന്താതരംഗങ്ങള്‍ കല്ലോലങ്ങളെ സൃഷ്ടിച്ചു കൊïേയിരിക്കും. കാരണം, മനസ്സ് മായയുടെ പ്രധാന പ്രവര്‍ത്തന മേഖലയാണ്. മായയില്‍ നിന്നുള്ള മോചനം എളുപ്പമല്ല. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും അതോടൊപ്പം വികാരങ്ങള്‍ക്കടിപ്പെടാതെയുള്ള ധൈര്യവും വേണം. അതിന് ഭഗവാനില്‍ ഉറച്ച ചിന്തകള്‍ ആവശ്യമാണ്. അങ്ങനെ മാത്രമേ മനസ്സു സ്ഥിരമായി നില്‍ക്കൂ. താല്‍ക്കാലികമായതൊന്നും സ്ഥിരമല്ല, അതിനാല്‍ തന്നെ സത്യവുമല്ല. എന്നും നിലനില്‍ക്കുന്നതു മാത്രമാണ് സത്യം. ഭാഗവതത്തില്‍ പറയുന്ന ചതുശ്ലോകിയുടെ ആദ്യ ശ്ലോകത്തില്‍ പറയുന്നതു പോലെ 'അഹം അസം ഏവ അഗ്രേ'- ആദിയില്‍ ഞാന്‍ മാത്രമേ ഉïായിരുന്നുള്ളു. പശ്ചാദഹം- പി

ന്നീടും ഞാന്‍ മാത്രമേയുള്ളു. യോഗവശിഷ്യേത സോസ്മ്യഹം- അവശേഷിക്കുന്നതും ഞാന്‍ മാത്രം. ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും ഉള്ളതെന്താണോ അതുമാത്രമാണ് സത്യം. ആ സത്യത്തെ മുറുകെ പിടിച്ചാല്‍ മനസ്സിന് സ്ഥിരമായി നില്‍ക്കാനാകും. അതുകൊï് ഭഗവാനെത്തന്നെ ഭജിക്കുക. ഭഗവാനേവ ഭജനീയഃ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.