നാലര വര്‍ഷത്തിനിടെ മോദിയെ വധിക്കാന്‍ ശ്രമിച്ചത് അഞ്ച് തവണ

Sunday 10 June 2018 2:54 am IST

ന്യൂദല്‍ഹി: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അഞ്ചു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങല്‍ പുറത്തു വന്നു. 

 2013 ഒക്ടോബര്‍

 ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബര്‍ 27ന് പാറ്റ്‌നയില്‍ നടത്തിയ ഹുങ്കാര്‍ റാലിയില്‍ ഭീകരാക്രമണം. ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്ത് സിമി ഭീകരരെ അറസ്റ്റ് ചെയ്തു. 

2015 മെയ്

 കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മഗ്രാമത്തിലെ വേദി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. 

2017 ഫെബ്രുവരി

 ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ വാഹനം ആക്രമിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഹരണ്‍ പാണ്ഡ്യ വധക്കേസിലെ പ്രതിയും കൂട്ടാളികളുമാണ് പദ്ധതി തയാറാക്കിയത്. ഇത് പോലീസ് തടഞ്ഞു. 

2017 ജൂണ്‍

 കേരളത്തില്‍ മെട്രോ സര്‍വ്വീസിന്റെ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ മോദിക്ക് വധഭീഷണിയുണ്ടായതായി അന്നത്തെ ഡിജിപി ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തി. സന്ദര്‍ശന സമയത്ത് ഭീകരസംഘം കൊച്ചയിലെത്തിയിരുന്നുവെന്ന് മോദി മടങ്ങിയതിന് ശേഷം അദ്ദേഹം പറഞ്ഞു. 

2018 ജൂണ്‍

 ഭീമ-കൊരേഗാവ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ കമ്യൂണിസ്റ്റ് ഭീകരര്‍ മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതായി കണ്ടെത്തി. രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി റോഡ് ഷോയില്‍ കൊലപ്പെടുത്താനായിരുന്നു പദ്ധതി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.