പാരീസ്: ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. റുമാനിയന്‍ താരമായ സിമോണ ഫൈനലില്‍ അമേരിക്കയുടെ സ്ലൊയേന്‍ സ്റ്റീഫന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഇതാദ്യമായാണ് ഹാലെപ്പ് ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത്.ആദ്യ സെറ്റ് നഷ്ടമായ ഹാലെപ്പ് ശക്തമായ പോരട്ടത്തില്‍ അവസാന രണ്ട് സെറ്റും പിടിച്ചടക്കിയാണ് ജേതാവായത്. സ്കോര്‍ : 3-6, 6-4, 6-1.
ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാല്‍ ഇന്ന് പുരുഷന്മാരുടെ കലാശക്കളിയില്‍ ഡൊമിനിക് തീമിനെ നേരിടും. അഞ്ചാം സീഡ് യുവാന്‍ ഡെല്‍ പൊട്രോയെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലെത്തിയത്. ഡൊമിനിക് തീം സെമിയില്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ സെച്ചിന്റാവോയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: