സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു

Sunday 10 June 2018 10:57 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 52 ദിവസത്തേക്ക് നടത്തുന്ന ട്രോളിംഗ് നിരോധനം ജൂലൈയ് 31ന് അവസാനിക്കും. കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ നിയമപ്രകാരമാണ് കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. 

നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും എഞ്ചിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ബാധകമാകുന്നത്. 

ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കുകയും നിയമലംഘനം നടത്തുന്നവരെ പിടികൂടി പിഴ ചുമത്തുകയും ചെയ്യും. നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്‍റും കടലിൽ പരിശോധന തുടങ്ങി. അതേസമയം, നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.