തിരുവനന്തപുരം:കോണ്‍ഗ്രസിലെ കലാപം പരിഹരിക്കാന്‍ പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് ആവശ്യപ്പെട്ടു.
ഒരാളെ മാത്രം ഉന്നം വച്ച് കടത്തിവിട്ട ‘ഒതുക്കല്‍ വൈറസ് ,’ബൂമറാംഗായതിന്റെ കെടുതികളാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍ നിന്ന് വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്ന് പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്ന് കരുതാം ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാതീതമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്ക്കും സ്വീകാര്യനായ എ.കെ.ആന്റണി മൗനം വെടിഞ്ഞ് ഇടപെടണം. അപകടകരമായ സാമൂഹ്യ ധ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: