തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും ഞായറാഴ്ച മൂന്ന് മരണം. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി.
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തോട്ടത്തിൽ ഫിറോസിന്റെ മകൻ മുഹമ്മദ് ഷാഹിലും കളരിക്കൽ ശിഹാബിന്റെ മകൾ സന ഫാത്തിമ്മയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സുൽത്താൻ ബത്തേരിയിലെ സ്വകര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി അടിമാലിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പാറക്കുടി സിറ്റി സ്വദേശി കോമയിൽ ബിജുവാണ് മരിച്ചത്. ആലപ്പുഴയിൽ രണ്ടുപേര്‍ മരിച്ചു. അതേ സമയം സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: