തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവന് വാര്യര്‍(70) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തൃശൂര്‍ ആലപ്പാട് പുള്ളിലുള്ള വീട്ടിലായിരുന്നു.
സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്ന മാധവന് വാര്യര്‍, തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലചിത്രതാരം മധു വാര്യര്‍ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: