പുതിയ സ്‌കാനര്‍ മെഷീന്‍: ചെലവ് പകുതിയാകും; രോഗിയുടെ അടുത്തേക്കെത്തും

Sunday 10 June 2018 5:57 pm IST
ടാറ്റാ ട്രസ്റ്റ് ഫൗണ്‍ഡേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ് (ഫൈസ്) ന്റെ ആഭിമുഖ്യത്തില്‍ വോക്സെല്‍ ഗ്രിഡ്സിലെ എഞ്ചിനീയര്‍മാര്‍ ബെംഗളൂരുവില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടു പിടിത്തം.

കൊച്ചി: എംആര്‍ഐ സ്‌കാനിങ് ചെലവ് പകുതിയായി കുറച്ചും സ്‌കാനിങ് സൗകര്യം രോഗിയുടെ അടുത്തേക്കെത്തിച്ചും ചികിത്സാ രംഗത്ത് വന്‍മാറ്റങ്ങള്‍ വരുന്നു. 2019-ല്‍ നാട്ടിന്‍പുറത്ത് ആവശ്യക്കാര്‍ക്ക് സ്‌കാനിങ് സൗകര്യം കുറഞ്ഞ ചെലവില്‍ ലഭ്യമാകും. 

ടാറ്റാ ട്രസ്റ്റ് ഫൗണ്‍ഡേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ് (ഫൈസ്) ന്റെ ആഭിമുഖ്യത്തില്‍ വോക്സെല്‍ ഗ്രിഡ്സിലെ എഞ്ചിനീയര്‍മാര്‍ ബെംഗളൂരുവില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടു പിടിത്തം. 

ശരീരം ഒന്നടങ്കം എംആര്‍ഐ സ്‌കാന്‍ ചെയ്യാന്‍ പറ്റുന്നതാണ് സംവിധാനം. 1.5 ടെസ്ലാ സ്‌കാനര്‍ നിലവിലുള്ളവയേക്കാള്‍ അഞ്ചിരട്ടി വേഗമേറിയതാണ്. കുറഞ്ഞ തോതിലേ വൈദ്യുതി വേണ്ടൂ. ഭാരം കുറവാണ്, ഒരു ട്രക്കില്‍ സ്ഥാപിച്ചാല്‍ എവിടെയും കൊണ്ടുപോകാം. പോര്‍ട്ടബിളാണ്.

ബെംഗളൂരു കേന്ദ്രമായ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സ്റ്റഡീസാണ് നിര്‍മാണത്തിലെ പങ്കാളി, അവിടെയാണ് ആദ്യം യന്ത്രം സ്ഥാപിച്ചത്. 

ഈ വര്‍ഷം ആഗസ്ത്-ഡിസംബര്‍ മാസത്തോടെ നിര്‍മാണം വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങും. 2019 ല്‍ വിപണിയിലിറക്കാനാണ് ആസുത്രണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.