ഛത്തീസ്ഗഢില്‍ ബിജെപി അധികാരം തുടരും: അമിത് ഷാ

Sunday 10 June 2018 7:07 pm IST
രാഹുല്‍ എന്തിനാണ് ഞങ്ങളുടെ നാലു വര്‍ഷത്തെ ചോദ്യം ചെയ്യുന്നത്. നിങ്ങള്‍ക്ക് ഒന്നും വിശദീകരിച്ച് നല്‍കേണ്ടതില്ല. വോട്ടുതേടി ചെല്ലുന്ന ജനങ്ങളോടാണ് ഓരോ മിനിറ്റിലും ഓരോ പൈസയ്ക്കും ഞങ്ങള്‍ ഉത്തരവാദപ്പെട്ടിരിക്കുന്നത്.

അമ്പികാപുര്‍: ഛത്തീസ്ഗഢ് നിയസമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 65 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢില്‍ റാലിയില്‍ സംസാരിക്കുകയായിരുന്ന അമിത് ഷാ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു. രാഹുല്‍ എന്തിനാണ് ഞങ്ങളുടെ നാലു വര്‍ഷത്തെ ചോദ്യം ചെയ്യുന്നത്. നിങ്ങള്‍ക്ക് ഒന്നും വിശദീകരിച്ച് നല്‍കേണ്ടതില്ല. വോട്ടുതേടി ചെല്ലുന്ന ജനങ്ങളോടാണ് ഓരോ മിനിറ്റിലും ഓരോ പൈസയ്ക്കും ഞങ്ങള്‍ ഉത്തരവാദപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ കുടുംബം 55 വര്‍ഷം, നാലു തലമുറ രാജ്യത്തെ ഭരിച്ചു. എന്തുകൊണ്ടാണ് രാജ്യത്ത് വികസനം ഉണ്ടാവാതിരുന്നത്- അദ്ദേഹം ചോദിച്ചു.

എല്ലാ 15 ദിവസം കൂടുമ്പോഴും മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായി പുതിയ ഓരോപദ്ധതികള്‍ വീതം ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.