കല്‍ക്കി

Monday 11 June 2018 1:05 am IST
കല്‍ക്കി അവതാരവുമായി ബന്ധപ്പെട്ട സകലവസ്തുതകളും കല്‍ക്കി പുരാണത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുï്. ഇത് കൂടാതെ മറ്റ് പുരാണങ്ങളിലും കല്‍ക്കിചരിതത്തെ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതത്തില്‍ കല്‍ക്കിദേവന്റെ കുതിരയുടെ പേര് ദേവദത്തം എന്നാണ്. കല്‍ക്കിയുടെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചുകൊïിരിക്കും

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍ക്കി. കലിയുഗാന്ത്യത്തോടുകൂടി ലോകത്ത് സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, ദുഷ്‌കര്‍മ്മികളുമായിത്തീരും. തുടര്‍ന്ന് ലോകത്തെ രക്ഷിക്കാന്‍ മഹാവിഷ്ണുവിന് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവാനില്‍ അഭയം പ്രാപിക്കും. ദേവന്‍മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണുഭഗവാന്‍ ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായ കല്‍ക്കിയായി അവതരിക്കും.  പരശുരാമനെ ഗുരുവായി വരിച്ച് സര്‍വവിദ്യകളും കല്‍ക്കി ഭഗവാന്‍ അഭ്യസിക്കും. സിംഹളരാജാവായ ബൃഹദശ്വന്റെ പുത്രിയായ പത്മാവതിയെയും ശശിധ്വജന്റെ പുത്രിയായ രമയെയും  വിവാഹം കഴിക്കുകയും ചെയ്യും. തുടര്‍ന്ന്  ഭൂലോകത്തിലെ സകലദുഷ്ടജനങ്ങളെയും നിഗ്രഹിച്ച് സത്യധര്‍മ്മാദികളെ പുനഃസ്ഥാപിക്കും. അങ്ങനെ കലിയുഗത്തിനു ശേഷം സത്യയുഗം സമാഗതമാകും. അന്ന് സര്‍വജനങ്ങളും വേദോക്തമായ ധര്‍മ്മപന്ഥാവിലൂടെ മാത്രം സഞ്ചരിക്കുന്നവരായിത്തീരും. ഇപ്രകാരം തന്റെ അവതാരലക്ഷ്യത്തെ പൂര്‍ത്തിയാക്കിയതിനുശേഷം കല്‍ക്കിദേവന്‍ സ്വധാമത്തെ പ്രാപിക്കും. 

കല്‍ക്കി അവതാരവുമായി ബന്ധപ്പെട്ട സകലവസ്തുതകളും കല്‍ക്കി പുരാണത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുï്. ഇത് കൂടാതെ മറ്റ് പുരാണങ്ങളിലും കല്‍ക്കിചരിതത്തെ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതത്തില്‍ കല്‍ക്കിദേവന്റെ കുതിരയുടെ പേര് ദേവദത്തം എന്നാണ്. കല്‍ക്കിയുടെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചുകൊïിരിക്കും. അദ്ദേഹം ഭൂമണ്ഡലം മുഴുവന്‍ ചുറ്റി നൃപന്‍മാരുടെ വേഷത്തില്‍, ഒളിഞ്ഞിരിക്കുന്ന ചോരന്മാരെയെല്ലാം നിഗ്രഹിക്കും. ഭഗവാന്‍ കല്‍ക്കി അവതാരം സ്വീകരിക്കുന്നതോടു കൂടി സത്യയുഗത്തിന്റെ ആരംഭവും ഉïാകുന്നതായി പറഞ്ഞിരിക്കുന്നു. ഇതിനു സമാനമായ ചരിതം വിഷ്ണുപുരാണത്തിലും പറഞ്ഞിരിക്കുന്നു. 

ബ്രഹ്മവൈവര്‍ത്തപുരാണത്തിലെ പരാമര്‍ശം-

കലിയുഗാന്ത്യത്തോടുകൂടി ജനങ്ങള്‍ തള്ളവിരലിന്റെയും വൃക്ഷങ്ങള്‍ കയ്യിന്റെയും വലിപ്പത്തിലായിത്തീരും. അക്കാലത്താണ് ഭഗവാന്‍ മഹാവിഷ്ണു കല്‍ക്കിയായി അവതരിക്കുക. അദ്ദേഹം അതിവേഗതയോടുകൂടിയ കുതിരയുടെ പുറത്തുകയറി മൂന്നുനാള്‍കൊï് ഭൂമിയില്‍നിന്ന് തിന്മയെ തുടച്ച് നീക്കും. പിന്നീടുള്ള ആറു ദിവസം തുടര്‍ച്ചയായി മഴപെയ്യും. അതോടെ ഭൂമി മുഴുവന്‍ ജലത്തിനടിയിലാകും. തുടര്‍ന്ന് ആകാശത്തില്‍ ദ്വാദശാദിത്യന്മാര്‍ ഒരുമിച്ച് ഉദിച്ച് ജലത്തെയെല്ലാം വറ്റിച്ചുക്കളഞ്ഞ് പൂര്‍വ്വസ്ഥിതിയിലാക്കും. 

ഭവിഷ്യ പുരാണത്തിലെ പരാമര്‍ശം ഇപ്രകാരമാണ്- കലിയുഗത്തിലെ നാലാം പാദമാകുമ്പോള്‍ മനുഷ്യരെല്ലാം നരകപ്രാപ്തിക്ക് യോഗ്യരായിത്തീരും. അധര്‍മ്മം കൊടികുത്തി വാഴുന്ന അക്കാലത്ത് യമധര്‍മന്‍ ബ്രഹ്മാവിനെ ചെന്നുകï് സങ്കടമുണര്‍ത്തിക്കും. ബ്രഹ്മാവ് യമനെയും കൂട്ടി വൈകുണ്ഠത്തില്‍ ചെന്ന് വിഷ്ണുഭഗവാനോട് എല്ലാ കാര്യങ്ങളും ബോധിപ്പിക്കും. തുടര്‍ന്ന് ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി ഭഗവാന്‍ അവതരിക്കും. മാര്‍ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള അഷ്ടമി നാളില്‍ അര്‍ദ്ധരാത്രിയിലായിരിക്കും ഭഗവാന്റെ തിരുവവതാരം സംഭവിക്കുകയെന്ന് പറഞ്ഞിരിക്കുന്നു. വിഷ്ണുയശസ്സ് കശ്യപപ്രജാപതിയുടെ പുനര്‍ജന്മമാണത്രേ. കല്‍ക്കിദേവന്റെ മാതാവിന്റെ പേര് വിഷ്ണുകീര്‍ത്തി എന്നായിരിക്കുമത്രേ. അവര്‍ ഭഗവാന്റെ ചരിത്രമായ ലീലാചരിതത്തെ ജനങ്ങളെ വായിച്ചു കേള്‍പ്പിക്കും. എന്നാല്‍ മൂഢരായ ജനങ്ങള്‍ അവരെ കാരാഗൃഹത്തില്‍ അടയ്ക്കും. ഇതിനുശേഷം അവതരിക്കുന്ന കല്‍ക്കി ഭഗവാന്റെ ദ്വിഗ്‌വിജയം 16000 സംവത്സരം പൂര്‍ത്തിയാക്കുമ്പോഴേക്കും ഭൂമി മനുഷ്യശൂന്യമാകുകയും കലിയുഗം അവസാനിക്കുകയും ചെയ്യും.

ജി.പി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.