ചവറ: പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റിലായ ചവറ നീണ്ടകര ആലുംമൂട്ടില്‍ വില്‍സണിന്റെ മകനായ റോണ ജേക്കബ് വില്‍സണിന് കോടികളുടെ ആസ്തി. സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന റോണ ജേക്കബ് വിദ്യാഭ്യാസത്തിനു ശേഷം നാടും വീടും ഉപേക്ഷിച്ചു പോയതാണ്. അഞ്ച് വര്‍ഷമായി ഇയാള്‍ നാട്ടില്‍ ഇടയ്ക്കിടയ്ക്ക് വന്നു പോകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ
മൂന്നുവര്‍ഷത്തിനിടയ്ക്ക് കോടികള്‍ വിലമതിക്കുന്ന രണ്ടു വസ്തുക്കള്‍ വാങ്ങുകയും അതില്‍ ആഡംബരവീടുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ പ്രദേശവാസികളുമായി യാതൊരുവിധ ബന്ധവും പുലര്‍ത്താറില്ല. മെയ് അവസാനം ഇയാള്‍ നാട്ടിലുണ്ടായിരുന്നതായും ജൂണ്‍ രണ്ടിന് നീണ്ടകര മഠത്തില്‍ ഹോട്ടലില്‍ നടന്ന കുടുംബചടങ്ങില്‍ പങ്കെടുത്തശേഷം അന്നുതന്നെ ഇയാള്‍ നാട്ടില്‍ നിന്നും മടങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു.
ചവറ പോലീസ് ഇയാളുടെ വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തുകയും പിക്കറ്റ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കളുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ പോലീസ് നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: